കുഞ്ഞു കഴിക്കുന്നേനു മുൻപ് എങ്ങനെ ഒരു അമ്മയ്ക്ക് കഴിക്കാൻ തോന്നുന്നു;കലികാലം എന്ന് ഡൈനിങ് ടേബിളിൽ നിന്ന് ദാ ഒരു ഡയലോഗ്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Malayalilife
topbanner
കുഞ്ഞു കഴിക്കുന്നേനു മുൻപ് എങ്ങനെ ഒരു അമ്മയ്ക്ക് കഴിക്കാൻ തോന്നുന്നു;കലികാലം എന്ന് ഡൈനിങ് ടേബിളിൽ നിന്ന് ദാ ഒരു ഡയലോഗ്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മാതൃ ദിനത്തോടനുബന്ധിച്ചു അശ്വതി പങ്കുവച്ച ചെറിയ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അശ്വതിയുടെ കുറിപ്പിങ്ങനെ, 

എനിക്ക് വിശക്കുന്നില്ലെന്നും ഇപ്പൊ ഭക്ഷണം വേണ്ടാന്നും വാശി പിടിച്ച് ഒരു കൊച്ച്ന്നാ വിശക്കുമ്പോൾ പറഞ്ഞാ മതി, എനിക്ക് വിശന്നിട്ട് തല ചുറ്റുന്നെന്ന് പറഞ്ഞ് പ്ലേറ്റ് എടുക്കുന്നൊരു അമ്മ കുഞ്ഞു കഴിക്കുന്നേനു മുൻപ് എങ്ങനെ ഒരു അമ്മയ്ക്ക് കഴിക്കാൻ തോന്നുന്നു കലികാലം എന്ന് ഡൈനിങ് ടേബിളിൽ നിന്ന് ദാ ഒരു ഡയലോഗ് !!അമ്മമാർക്കും വിശക്കില്ലേ, അമ്മ എഴുനേറ്റ് നടന്നാൽ അല്ലേ കുഞ്ഞിനെ പോലും നോക്കാൻ പറ്റൂ എന്നൊക്കെ ചോദിക്കണം എന്നുണ്ട് പക്ഷേ മറുപടി തൊണ്ടയിൽ തടഞ്ഞു, കണ്ണ് നിറഞ്ഞിട്ട് മുന്നിൽ ഇരുന്ന ഭക്ഷണം കാണാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ പൊതുബോധത്തിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ സന്തോഷം ഉണ്ട്.

Actress ASWATHY SREEKANTH note about mothers day

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES