പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം; പ്രണയദിനത്തില്‍ കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Malayalilife
topbanner
പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം; പ്രണയദിനത്തില്‍  കുറിപ്പ്  പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ എക്കാലവും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്ന പങ്കാളിയെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

അശ്വതിയുടെ കുറിപ്പിലൂടെ ....


ലോക്ക്ഡൗണ്‍ കാലത്ത് ആറു മാസം ഫ്‌ലാറ്റില്‍ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ഒരാളെ കൂടെ കൂടിയതിന്റെ ഗുണം ശരിക്ക് മനസ്സിലായത്. പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.

അല്ലെങ്കില്‍ പ്രണയം തൊട്ടു തീണ്ടാന്‍ ഇടയില്ലാത്ത അതി സാധാരണ ദിവസങ്ങളില്‍ വല്ലാത്ത മടുപ്പ് തോന്നും, മിണ്ടാന്‍ വിഷയമില്ലാതെ, ഒരാള്‍ ടി വി മുറിയിലോ മറ്റൊരാള്‍ അടുക്കളയിലോ ഒറ്റയാകും.അത് കൊണ്ട് ഇനിയും തെരഞ്ഞെടുപ്പ് നടത്താത്തവര്‍ ശ്രദ്ധിക്കൂ, പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവര്‍ക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിര്‍ത്താന്‍ സ്‌പേസ് തരുന്ന ഒരാളെ, നമ്മളെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ... ബന്ധങ്ങള്‍ ടോക്‌സിക്ക് ആവുന്നുണ്ടെന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് മുന്നോട്ട് പോയവരൊക്കെ പിന്നീട് തോറ്റ് പോയതാണ് ചരിത്രം.

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന വന്‍ ക്‌ളീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെയൊരു കാലത്ത് ഓള്‍ഡ് ഏജ് ഹോമില്‍ ഇരുന്നും ഞങ്ങള് വര്‍ത്താനം പറഞ്ഞ് പറഞ്ഞ് കൂട്ട് കൂടും എന്നാണ്. എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥനകള്‍ എന്നാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ...

Actress aswathy sreekanth note in valantine day

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES