Latest News

സാന്ത്വനം സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; സഹായമഭ്യർഥിച്ച് നടൻ സജിൻ രംഗത്ത്

Malayalilife
topbanner
സാന്ത്വനം സീരിയൽ താരം കൈലാസ് നാഥ്  ഗുരുതരാവസ്ഥയിൽ; സഹായമഭ്യർഥിച്ച്  നടൻ  സജിൻ രംഗത്ത്

ഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച സാന്ത്വനം സീരിയലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഭര്‍ത്താവിന്റെ അനുജന്മാരെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന ഒരു ഏട്ടത്തിയമ്മയുടെ കഥയാണ് സീരിയല്‍ പറയുന്നത്. എന്നാൽ പരമ്പരയിൽ പിള്ളച്ചേട്ടൻ എന്ന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ് എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസ് ആണ് താരത്തെ ബാധിച്ചിരിക്കുന്നത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ താരം  ചികിത്സയിലാണ്. 

 ഡോക്ടർമാർ കരൾ മാറ്റിവയ്ക്കാനാn നിർദ്ദേശിക്കുന്നത്. അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവർത്തകനുമായ സജിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

 കൈലാസ് നാഥ് കുടുംബപ്രേക്ഷകരുടെ ശ്രദ്ധ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് നേടിയത്. സാന്ത്വനം സീരിയിലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 
 

Santhwanam serial fame kailas nath in critical condition

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES