മലയാള സിനിമയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച നടിയാണ് ലെന. അഭിനയത്തിന് പുറമെ ആത്മീയതയിലും തന്റേതായ പാത കണ്ടെത്തിയ താരം, 'പുസ്തകത്തിലൂടെ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചിരുന്നു. ഇപ്പോളിതാ നടി ഏറ്റവും പുതിയതായി നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച ചില അനുഭവങ്ങളാണ് ശ്രദ്ധ നേടുന്നത്.
പ്രേതങ്ങളെ കണ്ട കുറേ ആള്‍ക്കാരും അതിനൊപ്പമുള്ള അനുഭവങ്ങളുമായി പാരസൈക്കോളജി, ഇഎസ്പി എന്നൊക്കെ തുടങ്ങി വലിയൊരു വിഷയമുണ്ടെന്നും ലോകത്ത് ഇഷ്ടം പോലെ പാരനോര്‍മല്‍ പ്രതിഭാസങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് നടി ലെന പങ്ക് വച്ചത്. ഇത്തരം പ്രതിഭാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് വിമര്‍ശിക്കുന്നവര്‍ തങ്ങളുടെ സയന്‍സിലുള്ള ഡിഗ്രി എത്രയെന്ന് വ്യക്തമാക്കണമെന്നും താരം പറഞ്ഞു. നമുക്ക് കാണാന്‍ പറ്റാത്ത അല്ലെങ്കില്‍ തെളിയിക്കാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ലോകത്തുണ്ടെന്ന് ലെന പറഞ്ഞു.
'ആദ്യമായിട്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് നേരിട്ടിട്ടുള്ളത്? സൂര്യനെ ഭൂമി ചുറ്റുകയാണ്, ഭൂമിയെ സൂര്യന്‍ ചുറ്റുകയല്ല എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍ എന്താണ്? ഏതൊരു കാര്യവും ആദ്യമായി പറയുമ്പോള്‍ അല്ലെങ്കില്‍ അതുവരെ തെളിവുകളില്ല എങ്കില്‍ ഉടനെയുള്ള ആളുകളുടെ റിയാക്ഷന്‍ തെളിവുള്ള കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നാണ്,' ലെന പറഞ്ഞു. അങ്ങനെയ ഉള്ളൂ ലോകത്ത് എന്ന് വിശ്വസിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. അത് അവരുടെ സ്വന്തം സൗകര്യത്തിന് വേണ്ടിയിട്ടാണ്.
എനിക്ക് തെളിയിക്കാന്‍ പറ്റാത്തത് ഒന്നുമില്ല എന്ന് പറഞ്ഞാല്‍ അതും ഒരു ജീവിത രീതിയാണെന്ന് താരം വ്യക്തമാക്കി. 'അങ്ങനെയുള്ള ആളുകളാണ് ഇത് ശാസ്ത്രീയമല്ലല്ലോ എന്ന് പറയുന്നത്. അവരുടെ സയന്‍സിലുള്ള ഡിഗ്രി എന്താണെന്ന് കൂടി കാണിച്ചു തന്നാല്‍ നന്നായിരിക്കും. അവര്‍ സയന്‍സില്‍ ഏത് വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരാണ്? ന്യൂട്ടോണിയന്‍ ഫിസിക്‌സ് ആണോ, ആസ്‌ട്രോ ഫിസിക്‌സ് ആണോ, ക്വാണ്ടം ഫിസിക്‌സ് ആണോ, മെറ്റാ ഫിസിക്‌സ് ആണോ? അല്ലെങ്കില്‍ ബയോളജിയോ കെമിസ്ട്രിയോ? ഏതാണ് ഈ സയന്‍സ്? ഇത് ശാസ്ത്രീയമല്ല എന്ന് പറയാന്‍ നിങ്ങള്‍ക്ക് എത്രത്തോളം ശാസ്ത്രം അറിയാം?' ലെന ചോദിക്കുന്നു.
ഇത്തരക്കാരുമായി തര്‍ക്കിച്ച് നില്‍ക്കണമെങ്കില്‍ കുറേനേരം ഇരുന്ന് സംസാരിക്കേണ്ടി വരുമെന്നും ഡബിള്‍ ബൈന്‍ഡ് തിയറി എന്താണെന്നൊക്കെ സംസാരിക്കേണ്ടി വരുമെന്നും ലെന കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊക്കെ സംസാരിക്കാന്‍ ഇവര്‍ക്ക് അത്രയും സയന്‍സ് അറിയുമോ എന്നും താരം ചോദ്യമുന്നയിച്ചു. പ്രേതമുണ്ടോ ഇല്ലയോ എന്നതിനെച്ചൊല്ലി വലിയൊരു വിഷയം തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ലെന പറഞ്ഞു. 'പ്രേതങ്ങളെ കണ്ട കുറേ ആള്‍ക്കാര്‍, അതിനൊപ്പമുള്ള അനുഭവങ്ങളുമായി... പാരസൈക്കോളജി, ഇഎസ്പി എന്നൊക്കെ തുടങ്ങി വലിയൊരു വിഷയമുണ്ട്.
എന്നാല്‍ ഇതൊന്നും കാണുകയോ സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത ഒരു വിഭാഗവുമുണ്ട്. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എന്തിനാണ് തല്ലുകൂടുന്നത്? വേണ്ടവര്‍ അത് സംസാരിച്ചോട്ടെ, വേണ്ടാത്തവര്‍ അത് സംസാരിക്കണ്ട, വിട്ടേക്ക്. പക്ഷേ അങ്ങനെയല്ല നടക്കുന്നത്,' ലെന വ്യക്തമാക്കി.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പ്രധാന പ്രശ്‌നം അറിവില്ലായ്മ ആണെന്ന് നടി ലെന. പുരുഷന്മാരെ സംബന്ധിച്ച് ഒറ്റ ഹോര്‍മോണ്‍- ടെസ്റ്റോസ്റ്റിറോണിന്റെ അളവു മാത്രമാണ് നോക്കേണ്ടത്, അത് 24 മണിക്കൂറില്‍ റീസൈക്കിള്‍ ആകും. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ 28 ദിവസത്തില്‍ അഞ്ച്-ആറ് ഹോര്‍മോണുകളാണ് തിരമാല പോലെ അടിച്ചുകയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്നും ലെന പറയുന്നത്.
'സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ തളര്‍ച്ച, അസ്വസ്ഥതകള്‍ എന്നിവ പ്രകടിപ്പിക്കും. അത് മനസ്സിലാക്കിയാല്‍ തന്നെ പകുതി പ്രശ്‌നം ഒഴിവാകും. അതില്‍ പ്രോജസ്റ്റോറണ്‍ ആണെങ്കില്‍ ക്ഷീണം ഉണ്ടാകും റെസ്റ്റ് എടുക്കാന്‍ പറ്റില്ല, അതാകും അവസ്ഥ. ഞങ്ങള്‍ക്കിടയിലെ കോഡ് ആണ് 'നാ?ഗവല്ലി ഡേയ്‌സ്'. ഈ ദിവസങ്ങളില്‍ നാഗവല്ലിയെ കയറി ചൊറിയാതിരുന്നാല്‍ മതി'-ലെന പറയുന്നു.
പ്രശാന്ത് വളരെ ശാന്തമായ ഒരാള്‍ ആണ്. അദ്ദേഹം ഈ ഓണത്തിന് 50-ാം പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ബയോളജിക്കല്‍ പ്രായമെന്നത് 30കളാണ്. കാരണം അദ്ദേഹം ഒരു സീസണ്‍ഡ് പൈലറ്റ് ആണ്. ഉറക്കം, ഡയറ്റ്, ട്രെയിനിങ്, ദിനചര്യ എല്ലാം അതിന് ഘടകമാണ്. അവര്‍ അത്രയും സ്‌ട്രെസ്ഫുള്‍ ആയ സാഹചര്യത്തില്‍ കൂടി ജീവിക്കാന്‍ പരിശീലനം നേടിയവരാണ്. അദ്ദേഹം അത്ര ഹെല്‍ത്തി ആയതു കൊണ്ടാണ് അദ്ദേഹത്തിന് ശാന്തമായി ഇരിക്കാന്‍ കഴിയുന്നത്'.
പെരിമെനോപോസ് ഘട്ടത്തില്‍ സ്ത്രീ എന്തുകൊണ്ട് അസ്വസ്ഥരാകുന്നവെന്നത്, അവര്‍ ഹെല്‍ത്തി അല്ലാത്തതു കൊണ്ടാണ്. ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോള്‍ പെരിമെനോപോസ് ലക്ഷണം കുറയും. ഇപ്പോള്‍ ഞാന്‍ ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ പെരിമെനോപോസ് ലക്ഷണങ്ങള്‍ കുറഞ്ഞു'-ലെന പറയുന്നു.
ഹോര്‍മോണുകളാണ് നിങ്ങളെ സ്ത്രീയോ പുരുഷനോ ആക്കുന്നത്. ഒറ്റയ്ക്കായിരുന്നപ്പോള്‍ എനിക്ക് മാസ്‌കുലിന്‍ എനര്‍ജി ആയിരുന്നു. അന്ന് അത് ആവശ്യമായിരുന്നു. ഫെമിനൈന്‍ എനര്‍ജി സമൂഹം ദുര്‍ബലമായാണ് വിലയിരുത്തുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഫെമിനൈന്‍ എനജിയിലേക്ക് എത്തിയെന്നും ലെന പറയുന്നു.
ഭര്‍ത്താവിനെ താന്‍ ചേട്ടാ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും നടി ലെന പങ്ക് വച്ചത്. ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനെ പ്രശാന്തേട്ടാ എന്നാണ് ലെന പറയാറ്. 'ഭര്‍ത്താവിനെ എന്തിനാണ് ചേട്ടാ എന്ന് വിളിക്കുന്നത് എന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ദുബൈയില്‍ എന്റെ ഒരു സുഹൃത്തുണ്ട്. അവര്‍ ഭാര്യയും ഭര്‍ത്താവും ഒരേ പ്രായക്കാരാണ്. അവള്‍ അവളുടെ ഭര്‍ത്താവിനെ ചേട്ടാ എന്നാണ് വിളിക്കുന്നത്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, അവരുടെ അമ്മൂമ്മ അവളോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ചേട്ടാ എന്ന് കൂടി ചേര്‍ത്ത് വിളിച്ചാല്‍ സ്വാഭാവികമായും അവരോട് ബഹുമാനം വരുമെന്ന്.
ഞാന്‍ അല്‍പ്പം പരുക്കന്‍ രീതിയില്‍ സംസാരിക്കുന്ന ആളാണ്. അപ്പോള്‍ നമ്മള്‍ സംസാരിക്കുമ്പോള്‍ ചേട്ടാ എന്നൊക്കെ ചേര്‍ത്ത് പറയുമ്പോള്‍ സ്വാഭാവികമായും അവിടെയൊരു ബ?ഹുമാനം വരും. ആ കുട്ടിയുടെ അമ്മൂമ്മ ആ കുട്ടിയോട് പറഞ്ഞ കാര്യമാണിത്. ഞാനിത് കേട്ട് കഴിഞ്ഞപ്പോള്‍ ആലോചിച്ചു. സ്വാഭാവികമായി ബഹുമാനത്തോടെ സംസാരിക്കാന്‍ അത്ര പ്രയത്‌നിക്കുന്ന ഒരാളല്ല ഞാന്‍.
പബ്ലിക് ആയി സംസാരിക്കുമ്പോള്‍ ആണ് ഞാന്‍ പ്രശാന്തേട്ടന്‍ എന്ന് പറയുന്നത്. വീട്ടില്‍ ഞാന്‍ അങ്ങനെ വിളിക്കാറില്ല. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെ വേറൊരു പേരാണ് വിളിക്കുന്നത്. അത് ഞാന്‍ പറയുന്നുമില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ പ്രശാന്തേട്ടാ എന്ന് വിളിച്ച് സംസാരിക്കാറില്ല. പക്ഷേ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് മറ്റൊരാളോട് പറയുമ്പോള്‍ പ്രശാന്തേട്ടന്‍ എന്നാണ് പറയാറ്. അദ്ദേഹം എന്നേക്കാള്‍ അഞ്ച് വയസിന് മൂത്തത് ആണ്'.- ലെന പറഞ്ഞു.