ബാബുരാജ് എടുത്തെറിഞ്ഞു; ഭിത്തിയിൽ ഇടിച്ച് നടൻ വിശാലിന് പരുക്ക്

Malayalilife
topbanner
ബാബുരാജ് എടുത്തെറിഞ്ഞു; ഭിത്തിയിൽ ഇടിച്ച് നടൻ  വിശാലിന്  പരുക്ക്

തെന്നിന്ത്യൻ സിനിമ മേഖലയിലെ ശ്രദ്ധേയനായ താരമാണ് നടൻ വിശാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കൈനിറയെ അവസരങ്ങളാണ് സിനിമ മേഖലയിൽ നിന്നും താരത്തെ തേടി എത്തുന്നത്. എന്നാൽ ഇപ്പോൾ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്ക് പറ്റി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിലെ ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു.

വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു അപകടം. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ചുമരിലിടിക്കുകയായിരുന്നു.  ഉടന്‍ തന്നെ വൈദ്യസഹായം സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ നേടി.  ഡോക്ടര്‍ രണ്ട് ദിവസത്തെ വിശ്രമം പറഞ്ഞിട്ടുണ്ട്.ഹൈദരാബാദിലാണ്  ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ .

വിശാലിന്റെ 31-ാമത് ചലച്ചിത്രമാണിത്. ഈ മാസം ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത മാസം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Read more topics: # Actor vishal,# injury while shooting
Actor vishal injury while shooting

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES