Latest News

 മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വിടവാങ്ങി; ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം 

Malayalilife
topbanner
 മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വിടവാങ്ങി; ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം 

ലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്. 1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി സിനിമകളിൽ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 

മലയാള സിനിമ പ്രേമികൾക്ക് കല്യാണരാമനിൽ ദിലീപിന്റെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അത്ര പെട്ടന്നൊന്നും തന്നെ മറക്കാനാകില്ല.  മലയാള സിനിമയിൽ ചിത്രത്തിലെ അഭിനയത്തിന് ശേഷം മുത്തച്ഛൻ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം പിന്നീട് മാറുകയായിരുന്നു. ഒടുവിൽ അദ്ദേഹം സിനിമയിൽ 2012-ലാണ്  അഭിനയിച്ചത്.

എന്നാൽ 97ാം വയസിൽ കോവിഡിനെ അതിജീവിക്കുകയും ചെയ്തിരുന്നു.  കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. കണ്ണൂരിലെ ആശുപത്രിയിൽ  ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ്  ചികിത്സ തേടിയതായിരുന്നു. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്.

നടൻ ദിലീപിന്റെ  കരിയറിൽ ശ്രദ്ധ നേടിയ ഒരു സിനികൂടിയായിരുന്നു  കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. സെന്റിമെൻസിലൂടെയും കോമഡിയിലൂടെയും  അക്കൂട്ടത്തിൽ  ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണൻ എന്ന മുത്തച്ഛൻ. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

Actor Unnikrishnan Namboothri passed away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES