വൈദി പേരടിയുടെ പിറന്നാൾ; എന്റെ ദീദന്റെ ജനിച്ചിസം; മകന്റെ പിറന്നാൾ ആഘോഷമാക്കി നടൻ ഹരീഷ് പേരടി

Malayalilife
topbanner
വൈദി പേരടിയുടെ പിറന്നാൾ; എന്റെ ദീദന്റെ ജനിച്ചിസം; മകന്റെ  പിറന്നാൾ ആഘോഷമാക്കി നടൻ ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ മകൻ വൈദി പേരടിയുടെ പിറന്നാൾ  ആഘോഷം ഹരീഷ് പേരടി. ഹരീഷ് തന്റെ കുറിപ്പിലൂടെ രാവിലെ 12 തന്നെ കേക്ക് മുറിച്ചെന്നും മകന്റെ സുഹൃത്തുക്കൾ മൊബൈലിലൂടെ ലൈവിലെത്തി പിറന്നാൾ ഗാനം ആലപിച്ചെന്നും പറയുന്നു.

ഹരീഷിന്റെ വാക്കുകൾ:

വൈദി പേരടിയുടെ പിറന്നാൾ...എന്റെ ദീദന്റെ ജനിച്ചിസം...ഇന്ന് രാവിലെ 12 മണിക്ക് നേരം വെളുക്കുന്നതിനുമുമ്പ് കേക്ക് മുറിച്ചു...ബിന്ദുവിന്റെ കൈയ്യിലുള്ള മൊബൈലിൽ അവന്റെ ചെങ്ങാതിമാർ ലൈവിൽ പിറന്നാൾ ഗാനം പാടുകയാണ്...കൊറോണയുടെ വരവ് കാരണം...ഒരു വർഷം സ്കൂളിലെ എല്ലാ വികൃതികളും മൽസരങ്ങളും ആഘോഷങ്ങളും എല്ലാം നഷ്ട്ടപ്പെട്ടവരാണ് ...പാവങ്ങൾ...അവരൊക്കെ തമ്മിൽ കണ്ടിട്ട് തന്നെ ഒത്തിരിയായി...ദീദനോടുള്ള എന്റെ ഇഷ്ടം...ഞാൻ പറയുന്നത് അവൻ വെള്ളം കൂട്ടാതെ വിഴുങ്ങാറില്ല..കുറെ ചോദ്യങ്ങൾ ചോദിക്കും...എന്നിട്ട് മാത്രം അതും ചെയ്യും..ഞാൻ പറഞ്ഞതിനപ്പുറവും ചെയ്യും...ഈ മൊബൈൽ ചെങ്ങാതിമാർ ഇപ്പോൾ ഭൂമിയിലെ പറുദീസയായ പ്ലസ് വൺ എന്ന സ്വപ്നം കാണുകയാണ്...
 

Actor hareesh peradi fb note about son birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES