Latest News

മക്കളുടെ സുഹൃത്തുക്കളായിരിക്കണം മാതാപിതാക്കൾ; അവർക്ക് മുൻപിൽ ഹൃദയം തുറക്കണം; മനസ്സ് തുറന്ന് നടൻ സൂര്യ

Malayalilife
topbanner
മക്കളുടെ സുഹൃത്തുക്കളായിരിക്കണം മാതാപിതാക്കൾ; അവർക്ക്  മുൻപിൽ ഹൃദയം തുറക്കണം; മനസ്സ് തുറന്ന് നടൻ സൂര്യ

തെന്നിന്ത്യൻ സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ താരമാണ് സൂര്യ.  നിരവധി വേഷപ്പകർച്ചകയിലുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതും. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെക്കുറിച്ച് മനസു തുറന്ന് നടൻ സൂര്യ. 
 സിനിമാ മേഖലയിലേക്ക് അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട്  അന്ന് എത്താൻ  താത്പര്യം ഇല്ലായിരുന്നുവെന്ന് സൂര്യ വെളിപ്പെടുത്തുകയാണ്. പുതിയ ചിത്രമായ 'സുരൈ പോട്രി'നെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്.  മാതാപിതാക്കളെ കുറിച്ചും മക്കളെ വളർത്തുന്നതിനെക്കുറിച്ചും എല്ലാം തന്നെ സൂര്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  തന്റെ വളർച്ചയിൽ നിർണായക പങ്കു അച്ഛനും അമ്മയും  വഹിച്ചിട്ടുള്ളവരാണ്. മക്കളുടെ സുഹൃത്തുക്കളായിരിക്കണം മാതാപിതാക്കൾ എന്നും സൂര്യ പറയുകയാണ്. 

എല്ലാവരുടെ കയ്യിലും ഇന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും ഒക്കെയുണ്ട്. മക്കൾ വീട്ടിൽ തന്നെ ഉണ്ടെങ്കിലും അവർ എന്ത് ചെയ്യുകയാണ് എന്നു പോലും ചില മാതാപിതാക്കൾക്ക് അറിയില്ല. അങ്ങനെയാകാൻ പാടില്ലെന്നും ഹൃദയം അവർക്കു മുൻപിൽ തുറക്കണമെന്നും സൂര്യ പറഞ്ഞു. നമ്മളെല്ലാവരും പതിനെട്ട് വയസു കഴിയുന്ന സമയത്ത് ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുക. ഭാവിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന സമയമാണ് അതെന്നും എന്നെ ആരെങ്കിലും അംഗീകരിക്കുമോ?, സമൂഹം എങ്ങനെയാകും എന്നെ മനസിലാക്കുക, എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം മനസിലേക്കു വരും.

തന്റെ ആ കാലഘട്ടത്തിലാണ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂർ ആയിരുന്നു ജോലി. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയാണ്. ആ വെളുത്ത കവറിന്റെ കനം ഇന്നും എനിക്കോർമ്മയുണ്ട്. സുരൈ പോട്രിലൂടെ ആ ദിവസങ്ങളിലൂടെ ഞാൻ വീണ്ടും ജീവിക്കുകയായിരുന്നു.    'സുരൈ പോട്ര്' എന്ന ചിത്രം തനിക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് എന്നും  സൂര്യ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്‌തു.  ചിത്രം പറയുന്നത് ഒരു സ്‌കൂൾ അധ്യാപികയുടെ മകനായി ആകാശം സ്വപ്‌നം കണ്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയാണ്.

Actor surya words about her life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES