Latest News

വാലന്റൈന്‍സ് ഡേ അടുത്തെത്തിയ സമയത്ത് മെഡിറ്റേഷന്‍ നിര്‍ബന്ധിതമായ ഒന്നാണ്; ഈ വാലന്റൈന്‍സ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ എന്ന് ആരാധകർ; നടൻ ഉണ്ണിമുകുന്ദന്റെ പുത്തൻ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ രംഗത്ത്

Malayalilife
topbanner
വാലന്റൈന്‍സ് ഡേ അടുത്തെത്തിയ സമയത്ത് മെഡിറ്റേഷന്‍ നിര്‍ബന്ധിതമായ ഒന്നാണ്;  ഈ വാലന്റൈന്‍സ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ എന്ന് ആരാധകർ; നടൻ  ഉണ്ണിമുകുന്ദന്റെ  പുത്തൻ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ രംഗത്ത്

മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. 
 നായകനായും സഹനടനായുമാക്കെ ഉണ്ണി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.  മാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.   ഉണ്ണി മുകുന്ദന് ആരാധകര്‍ മല്ലു സിംഗ് പോലുളള ചിത്രങ്ങള്‍ക്ക് ശേഷമാണ് കൂടിയത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ഉണ്ണി  തുടക്കം കുറിച്ചിരുന്നു.  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ് താരം. 

 നിമിഷനേരംകൊണ്ടാണ് നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുളളത്. മറ്റുളളവര്‍ക്ക് ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാം  മാതൃകയാവാറുണ്ട് താരം. അടുത്തിടെ പുതിയ സിനിമയ്ക്കായി  തടി കൂട്ടിയ താരം ചിത്രീകരണത്തിന് ശേഷം വീണ്ടും പഴയ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുളള ശ്രമങ്ങളിലാണ്.  നിരവധി ആരാധികമാരാണ് താരത്തിന് ഉള്ളത്. ഇതുവരെയും വിവാഹിതനാകാത്ത താരത്തിന്റെ പേരിൽ പല ഗോസ്സപുകളും ഇറങ്ങുന്നുണ്ട്. 

അതേസമയം ഇന്‍സ്റ്റഗ്രാമിൽ ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയമാകുന്നത്. ഒരു ചിത്രം പങ്കുവെച്ചതിനൊപ്പം അതിന് നടന്‍ നല്‍കിയ ക്യാപ്ഷനുമാണ്  ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   ഉണ്ണി മുകുന്ദന്‍ തന്റെ പോസ്റ്റിൽ വാലന്റൈന്‍സ് ഡേ അടുത്തെത്തിയ സമയത്ത് മെഡിറ്റേഷന്‍ നിര്‍ബന്ധിതമായ ഒന്നാണെന്നാണ് കുറിച്ചത്.  നടന്‍ ഈ അടിക്കുറിപ്പ്  സോഫയില്‍ കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ്നല്‍കിയത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.  നടന്റെ പോസ്റ്റിന് താഴെ "ഉണ്ണിയേട്ടന്‍ സാഡാണോ, ഈ വാലന്റൈന്‍സ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിള്‍ ആണെന്ന് കാണിക്കാനുളള സൈക്കോളജിക്കല്‍ മൂവ്‌മെന്‍റ് അല്ലെ എന്നിങ്ങനെയുളള രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്.

Actor unni mukundan new instaram post about meditation

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES