Latest News

റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്; സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്; മനസ്സ് തുറന്ന് നടൻ വിനീത് ശ്രീനിവാസൻ

Malayalilife
topbanner
റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്; സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്; മനസ്സ് തുറന്ന് നടൻ വിനീത് ശ്രീനിവാസൻ

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു നടൻ എന്നതിലുപരി താരം മികച്ച ഒരു ഗായകൻ, സംവിധായകന്‍, തിരക്കഥാകൃത്ത്. ഗാനരചയിതാവ്, ഡബ്ബിഭ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം തന്നെ ശ്രദ്ധേയനാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരത്തിന്റെ  കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.  എന്നാൽ ഇപ്പോള്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ച് തുറന്ന്  പറയുകയാണ് വിനീത്. ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്.

റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്‌നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി.

Actor vineeth sreenivasan words about romantic scene performance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES