ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് വാർത്ത; പ്രതികരണവുമായി മേഘ്ന രാജ്

Malayalilife
topbanner
ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് വാർത്ത; പ്രതികരണവുമായി  മേഘ്ന രാജ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ  താരമാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയാണ് താരത്തിന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്  തൊട്ട് പിന്നാലെയെയാണ് താരത്തിന്റെ വിടവാങ്ങൽ. ഏറെ നാളത്തെ സൗഹൃദത്തിന് ഒടുവിലാൻ ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ മേഘ്‌ന അമ്മയായി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച  ‘ആട്ടഗാര’ സിനിമ പുറത്തിറങ്ങിയത്.  ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്.  ഏറെ വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം 2017ലായിരുന്നു നടന്നിരുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു മേഘ്‌ന രാജിന്റേത്. 

മേഘ്‌നയ്ക്ക് ചിരുവിനെ നഷ്ടമായത് കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു .  കുടുംബത്തിലൊരാള്‍ക്കും ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്ന സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസിലാണ്  അവസാന വിശ്രമം ഒരുക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും  വൈറലായി മാറിയിരുന്നു. എന്നാൽ ഏറെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥികള്‍ എത്തിയെന്ന വിവരങ്ങളും  സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആരാധകരും അക്ഷമയോടെയാണ് പ്രിയതാരമായ മേഘ്‌നയുടെ വിവരമറിയാന്‍  കാത്തിരിക്കാറുണ്ട്. അതിനിടയിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.  വിവരങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. മേഘന രാജിന്റെ പ്രസവം കഴിഞ്ഞുവെന്നുള്ള വിവരങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. റിപ്പോര്‍ട്ട് വൈറലായി മാറിയതോടെയാണ് സത്യാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മേഘ്‌ന സര്‍ജ എത്തിയത്. അധികം വൈകാതെ തന്നെ വിവരങ്ങള്‍ പങ്കുവെച്ച് താനെത്തും. വ്യൂ കിട്ടാനായാണ് യൂട്യൂബ് ചാനലുകള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊടുക്കുന്നത്. താനോ കുടുംബാംഗങ്ങളോ അറിയാത്ത കാര്യമാണ്. തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ നേരിട്ട് അറിയിക്കുമെന്നും മേഘ്‌ന പറയുന്നു.

Actress meghna raj response about delivery

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES