Latest News

കശ്മീരി സുന്ദരിയായി നടി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
  കശ്മീരി സുന്ദരിയായി നടി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം.നിറയെ വിമർശനങ്ങളാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ഉയരുന്നതും.

അതേസമയം നടിയുടേതായി വന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  കശ്മീരി സുന്ദരിയായുള്ള സാനിയയുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. അവിടത്തെ പരമ്പരാ​ഗത വേഷം താരം പരീക്ഷിച്ചത് ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്കിടയിലാണ് . താരം തന്നെയാണ്  കശ്മീരി പെൺകുട്ടിയെപ്പോലെ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ  പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ഫ്രീ ലുക്കിലും അതീവ സുന്ദരിയായിട്ടാണ്  സാനിയെ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് കശ്മീർ ഡയറീസ് എന്ന അടിക്കുറിപ്പിലാണ്.  നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. കൂടാതെ  താരം ഇതിനോടകം തന്നെ മഞ്ഞു മലയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവവെച്ചിട്ടുണ്ട്. ലോങ് ജാക്കറ്റും ബൂട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. ജിക്സനാണ്  സാനിയയുടെ ചിത്രങ്ങൾ പകർത്തിയത്.

ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ.

Actress saniya iyappan new kashmiri look pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES