ഈച്ചകള്‍ കൊറോണ പരത്തും; വിവാദ വീഡിയോ വീണ്ടും പങ്കുവച്ച് നടൻ അമിതാഭ് ബച്ചൻ

Malayalilife
topbanner
ഈച്ചകള്‍ കൊറോണ പരത്തും; വിവാദ വീഡിയോ വീണ്ടും പങ്കുവച്ച്  നടൻ അമിതാഭ് ബച്ചൻ

കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് ജാഗ്രതയിലാണ് ഏവരും. വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ  തുടരുകയാണ് ജനങ്ങൾ. രാജ്യം ആകമാനം കൊവിഡ് 19 ബധയെ തുടർന്ന്  ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചില ആശാസ്ത്രീയ വാദങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരിക്കുകയാണ്. വീണ്ടും ഒരു വിവാദ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ. താരം  തന്റെ  ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ബച്ചൻ വീഡിയോയിൽ വെളിപെടുതായിരിക്കുന്നത് ലാൻസെറ്റ് നടത്തിയ കൊറോണ പഠനത്തെ കുറിച്ചായിരുന്നു. കൊവിഡ് 19 വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടതൽ കാലം ജീവിക്കുമെന്നാണ് താരം പറയുന്നത്. റെസ്പിറേറ്ററി സാംപിളുകളിൽ ജീവിക്കുന്നതിൽ കൂടുതൽ കാലയളവിൽ അവ മനുഷ്യ വിസർജ്യത്തിൽ ഉണ്ടാവും. ശൗചാലയങ്ങൾ ശീലമാക്കൂ. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോൽപിക്കാം എന്ന അടിക്കുറിപ്പോടെയാണ്‌ ബച്ചൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട് ഒരു കാര്യം ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്. ഈ പോരാട്ടത്തിൽ നിങ്ങളും ഒരു പ്രാധാന പങ്ക് വഹിക്കണം.കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും, കൊറോണ വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ കഴിയും.ഒരു ഈച്ച ഈ വിസർജ്യത്തിൽ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തിൽ ഇരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ടെന്നും ബച്ചൻ വിഡിയോയിൽ കൂടി വെളിപ്പെടുത്തുന്നുണ്ട്.

അമിതാഭ്  ബച്ചൻ പങ്കുവച്ച വിഡിയോക്കെതിരെ ഇപ്പോൾ ആരോഗ്യ വകുപ്പും രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ഈച്ചകളിലൂടെ പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറയുന്നുമുണ്ട്."ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല" എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ അമിതാഭ് ബച്ചൻ ഈ വാർത്ത പുറത്തു വന്നതോടെ  പോസ്റ്റ് ഡിലീറ്റ് ആക്കുകയും ചെയ്തിരിക്കുകയാണ്.

Amitabh Bachchan re-shared controversial video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES