ശാന്തനായി നിന്നാല്‍ അവന്‍ എരിയും കനല്‍... ചീറിപ്പാഞ്ഞാല്‍ അവന്‍ വാല്‍നക്ഷത്രം'; യുദ്ധത്തിനൊരുങ്ങിയാല്‍ മരണത്തിനും ശിരഛേദ്ദം; രാംചരണിന് പിറന്നാള്‍ സമ്മാനമായി മാസ് ഡയലോഗും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയ ആര്‍ആര്‍ആര്‍ ടീസര്‍ പുറത്തിറക്കി രാജമൗലി

Malayalilife
topbanner
 ശാന്തനായി നിന്നാല്‍ അവന്‍ എരിയും കനല്‍... ചീറിപ്പാഞ്ഞാല്‍ അവന്‍ വാല്‍നക്ഷത്രം'; യുദ്ധത്തിനൊരുങ്ങിയാല്‍ മരണത്തിനും ശിരഛേദ്ദം; രാംചരണിന് പിറന്നാള്‍ സമ്മാനമായി മാസ് ഡയലോഗും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയ ആര്‍ആര്‍ആര്‍ ടീസര്‍ പുറത്തിറക്കി രാജമൗലി

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ബ്രഹ്മാണ്ഡ സംവിധായകനെന്ന് പുകഴ് കേട്ട എസ്എസ് രാജമൗലിയുടെ പുതിയ ചിത്രം 'രൗദ്രം, രണം, രുധിരം'ന്റെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ രാംചരണിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് പുറത്ത് വിട്ടത്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും. രാംചരണും ചിത്രത്തില്‍ എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തുന്നു.

വിദേശചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അച്ഛന്‍ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Bheem For Ramaraju RRR

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES