വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

Malayalilife
topbanner
വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള  കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള  കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്  നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന  സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്.

കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ സീറ്റുകളാണ്  ഉലകനായകൻ കമലഹാസൻ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്  മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വീമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലും ചിത്രം നിർമ്മിച്ചത് കണ്ടൻ്റ് ക്രിയേട്ടേഴ്‌സ് ഓഫ് കേരള എന്ന യൂട്ടൂ ബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ്   ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന്  മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത് തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടിൽ ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ   ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുണ്ടെങ്കിലും  സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.

സി സി ഓ കെ   ചെയർമാൻ റോബിൻ സിൻ വൈബ് റിസോർട്ട്   ജി എം  വിമൽ റോയ് എ ജി എം  ബേസിൽ എന്നിവരുടെ  സഹായത്തോടെയാണ്  മൂന്നാറിൽ  സുരേഷിൻ്റെ എൺപതഞ്ചാമതെ മീഡിയം പിറന്നത്
 

DaVingi Suresh completes Kamal Haasan 50 feet above water film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES