Latest News

മലയാള ചലച്ചിത്ര സംവിധായകനും നടനുമായിരുന്ന കെ.എ ശിവദാസ് അന്തരിച്ചു

Malayalilife
topbanner
മലയാള ചലച്ചിത്ര സംവിധായകനും  നടനുമായിരുന്ന കെ.എ ശിവദാസ് അന്തരിച്ചു

ലയാള ചലച്ചിത്ര സംവിധായകനും നടനുമായിരുന്ന  കെ.എ ശിവദാസ് അന്തരിച്ചു.  സ്വവസതിയില്‍ വെച്ചായായിരുന്നു വെള്ളിയാഴ്ച ഉച്ചയോടെ താരത്തിന്റെ അന്ത്യം. താരത്തിന്റെ സിനിമ ജീവിതത്തിന് ആരംഭം കുറിച്ചത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂര്‍ സ്വദേശിയായ ശിവദാസ് പി. ചന്ദ്രകുമാറിന്റെ കൂടെ സംവിധാന സഹായിയയാണ്.

1980ല്‍ പുറത്തിറങ്ങിയ 'വെടിക്കെട്ട്‌' എന്ന ചിത്രം ഒരുക്കിയത്  കെ.എ ശിവദാസ് ആയിരുന്നു. ചിത്രത്തിൽ . ഗണേശ് കുമാറിന്റെ പിതാവും മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപ്പിള്ള മുഴുനീള കഥാപാത്രം അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ സുകുമാരന്‍, ജലജ, ആലുമ്മൂടന്‍, ജി കെ പിള്ള, കുതിരവട്ടം പപ്പു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയവരും വേഷമിട്ടിരുന്നു. 1979ല്‍ പുറത്തിറങ്ങിയ ലജ്ജാവതി എന്ന ചിത്രത്തിലായിരുന്നു ശിവദാസ് വേഷമിട്ടത്.

Malayalam film director and actor k a shivadas passed away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES