Latest News

ഷാജി പാപ്പൻ ആശുപത്രിയിൽ; ജോയ് താക്കോൽക്കാരൻ ഓൺലൈൻ നിരാഹാരം; ജോൺ ഡോൺബോസ്കോ ക്വാറിന്റിനിൽ; വൈറൽ വിഡിയോ പങ്കുവച്ച് ജയസൂര്യ

Malayalilife
topbanner
 ഷാജി പാപ്പൻ ആശുപത്രിയിൽ; ജോയ് താക്കോൽക്കാരൻ  ഓൺലൈൻ നിരാഹാരം;  ജോൺ ഡോൺബോസ്കോ ക്വാറിന്റിനിൽ; വൈറൽ വിഡിയോ പങ്കുവച്ച്  ജയസൂര്യ

ലയാളികളുടെ പ്രിയ താരമാണ് നടൻ ജയസൂര്യ. നിരവധി കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഷാജി പാപ്പൻ, അംഗൂർ റാവുത്തർ, ജോയ് താക്കോൽക്കാരൻ, ജോൺ ഡോൺബോസ്കോ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. എന്നാൽ ഈ ലോക്ഡൗൺ കാലത്ത് ഷാജി പാപ്പൻ എവിടെയാകും, എന്താകും പാപ്പന്റെയും കൂട്ടരുടെയും പരിപാടി തുടങ്ങിയ കാര്യങ്ങൾ ഓർക്കുകയാണ് നടൻ ജയസൂര്യ.  ആ ചിന്തകളെ കു‍ഞ്ഞു വിഡിയോ ആക്കി ആരാധകരിലേക്ക് എത്തിക്കുകയാണ്. 

‘ഞാൻ ചെയ്ത ചില കഥാപാത്രങ്ങൾ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും ?? ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ.’– എന്നാണ് വിഡിയോ പങ്കുവച്ച് കൊണ്ട്  ജയസൂര്യ കുറിച്ചത്. താരത്തിന്റെ ശബ്ദത്തിലൂടെയാണ് ഓരോ കഥാപാത്രങ്ങളെക്കുറിച്ചും വിവരിക്കുന്നത് . വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്  മകൻ അദ്വൈതും.

വിഡിയോയിൽ നിന്നുള്ള ജയസൂര്യയുടെ ചില വിവരണങ്ങൾ:

ഈ കൊറോണക്കാലത്തും അമ്മച്ചിയുടെ അതിയായ നിർബന്ധം കാരണം പെണ്ണുകാണാൻ പോകാനിരുന്ന ഷാജി പാപ്പനാണ്. അതിനിടെയാണ് പ്ലാവിൽ ചക്കയിടാൻ കേറി നടുവും തല്ലി വീണത്. അബുവും ക്ലീറ്റസും എല്ലാവരും കൂടി പാപ്പനെയും പൊക്കി ആശുപത്രിയില്‍ പോയിട്ടുണ്ട്.

ആനപ്പിണ്ടത്തിൽ കുറച്ച് കൽക്കണ്ടവും തേനുമൊക്കെ ചേർത്ത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാൻ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാൻ ഓൺലൈൻ വഴി നിരാഹാരം തുടങ്ങാനുള്ള പദ്ധതിയിലാണ് ജോയ് താക്കോൽക്കാരൻ.

കണ്ടവരുടെ കണ്ണിൽ നോക്കി കൊറോണ കണ്ടുപിടിക്കുന്ന ജോൺ ഡോൺബോസ്കോ കൊറോണ പിടിച്ച് ക്വാറിന്റിനിലാണ്.

 

ഞാൻ ചെയ്ത ചില കഥാപാത്രങ്ങൾ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും ?? ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ .....

Jayasurya sharing viral video about her characters

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES