നടൻ മോഹൻലാലിനെതിരെ വഞ്ചനകുറ്റത്തിന് കേസ്; താരരാജാവിന് വിനയായി മാറിയത് മൈ ജിയുടെ പരസ്യം

Malayalilife
topbanner
 നടൻ മോഹൻലാലിനെതിരെ വഞ്ചനകുറ്റത്തിന് കേസ്;  താരരാജാവിന് വിനയായി മാറിയത്  മൈ ജിയുടെ പരസ്യം

നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ്  മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട്   നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. എന്നാൽ ഇപ്പോൾ താര രാജാവിനെതിരെ  വഞ്ചനാ കുറ്റത്തിനു കേസ് എടുത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  താരത്തിന്  പുലിവാലായോ മാറിയിരിക്കുന്നത്  മോഹൻലാൽ കൊച്ചിയിൽ മൊബൈൽ ഷോറൂമായ മൈജിയുടെ അംബാസിഡറായതും പരസ്യത്തിൽ അഭിനയിച്ചതും ഉദ്ഘാടകനായതും ആണ്‌. ഒരുലക്ഷത്തി നാൽപ്പതിനായിരത്തി ഇരുനൂറുരൂപക്ക് പരസ്യ വാചകത്തിൽ ആകൃഷ്ടനായി ‌‌ ആപ്പിളിന്റെ ലാപ്പ്ടോപ്പു വാങ്ങിയ അമ്പലപ്പുഴക്കാരനായ ഷൈൻ ഇപ്പോൾ ഉപഭോക്ത്യ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കൊച്ചിയിലെ മൈജി ഷോറൂമിൽ നിന്നും കഴിഞ്ഞ 2020 ജൂലൈ പതിമൂന്നാം തീയതിയാണ്  ലാപ്ടോപ്പ് വാങ്ങുന്നത്. രണ്ട് മാസമായപ്പോഴെക്കും അതായത് സെപ്റ്റംബറോടുകൂടി ലാപ്ടോപ്പ് ഓവർഹീറ്റാകുന്നതും വൈഫൈ കണക്ട് ആകാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ചാർജ് ചെയ്യുമ്പോൾ വൈബ്രേഷനും ഹീറ്റാകലും. ഇതോടെ ഷൈൻ മുകുന്ദൻ ആപ്പിൾ കമ്പ്യൂട്ടർ വാങ്ങിയ കടയിൽ സമീപിച്ചു. പ്രമുഖ സ്ഥാപനമായ കമ്പ്യൂട്ടർ തന്ന മൈ ജിയുടെ കൊച്ചി ഷോറൂമിനെ സമീപിച്ചു.എന്നാൽ അവർ പറഞ്ഞത് ആപ്പിളിനേ സമീപിക്കാൻ ആയിരുന്നു.ഇതേ തുടർന്ന് അവിടെ  ഷൈൻ   സമീപിച്ചപ്പോൾ ആപ്പിളിന്റെ ഡയറക്ട് ഓഫിസല്ലെന്നും വാറന്റി ഉപകരണങ്ങൾ നന്നാക്കാൻ കഴിയില്ല എന്നും അറിയിച്ചു.

പിന്നാലെയാണ് നടൻ മോഹൻ ലാലിനെ ഇദ്ദേഹം  സമീപിച്ചത്. മോഹൻ ലാൽ പ്രതികരിച്ചില്ല. പകരം അദ്ദേഹത്തിന്റെ ഓഫീസ് കടക്കാരേ സമീപിക്കാൻ നിർദ്ദേശിച്ചു.  ആപ്പിൾ ലാപ് ടോപ്പ് ഈ അവസരത്തിൽ മോഹൻലാൽ പറഞ്ഞിട്ടാണ്‌ വാങ്ങിയത് എന്ന് പരാതിക്കാരൻ പറഞ്ഞു എങ്കിലും മോഹൻ ലാൽ ഒഴിഞ്ഞു മാറി എന്ന് കോടതിയിൽ നല്കിയ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.

 സെപ്റ്റംബർ ഇരുപതാം തീയതി  പരാതിക്കാരൻ വീണ്ടും ഷോറൂമിനെ സമീപിച്ചപ്പോൾ വേറെ ഒരു അഡ്രസ് നാക്കുകയാണ് ഉണ്ടായത്. ഇതിന്റെ പുറകെ  ഇനിയും നടക്കാൻ സാധിക്കില്ലെന്നു പറഞ്ഞതോടെ ജീവനക്കാർ തന്റെ കയ്യിൽ നിന്നും  ലാപ്ടോപ്പ് വാങ്ങിവെച്ചു. പിന്നാലെ  ഒക്ടോബർ മൂന്നാം തീയതി രണ്ട് ദിവസത്തിനുള്ളിൽ ലാപ്ടോപ്പ് റീപ്ലെയ്സ് ചെയ്തു നൽകാമെന്ന് അറിയിക്കുകയാണ് ഉണ്ടയത്. എന്നാൽ പല തവണ വിളിച്ചിട്ടും ലാപ്പ്ടോപ്പ് റീപ്ലെയ്സ് ചെയ്ത് നൽകിയതും ഇല്ലായിരുന്നു.

 നടൻ മോഹൽ ലാലിലുള്ള വിശ്വാസവും അദ്ദേഹം പറഞ്ഞിട്ടും ആയിരുന്നു ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ ലാപ്പ് ടോപ്പ് വാങ്ങിയത് എന്നാണ് ‌ പരാതിക്കാരൻ നിലവിൽ  കോടതിയിൽ ബോധിപ്പിച്ചത്.  പരാതിക്കാരൻ അതോടൊപ്പം വഞ്ചനയും തട്ടിപ്പും നടത്തി പരസ്യം ചെയ്ത മോഹൻലാലിനെ അറസ്റ്റ് ചെയ്യണം എന്നുംപറയുന്നു. പല തവണ മോഹൻലാലിനെ പല തവണ വിളിച്ചിട്ടും ലാപ്പ്ടോപ്പ് റീപ്ലെയ്സ് ചെയ്ത് തന്നില്ല.മൂന്നാം കക്ഷിയാക്കിയാണ് മോഹൻലാലിനെതീരെ  കേസ് കൊടുത്തിരിക്കുന്നത്.

Read more topics: # Actor Mohanlal,# cheating case ,# MyG
Mohanlal have cheating case

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES