Latest News

യുവാവിനെ വടിവാളുകൊണ്ട് വെട്ടി; നടന്‍ വിനീത് അറസ്റ്റില്‍

Malayalilife
യുവാവിനെ വടിവാളുകൊണ്ട് വെട്ടി; നടന്‍ വിനീത് അറസ്റ്റില്‍

ട് 2വിലെ കൈപ്പുഴ കുഞ്ഞപ്പന്‍, അങ്കമാലി ഡയറീസിലെ കാടന്‍ ബെന്നി, അയപ്പനും കോശിയിലെ സൈമണ്‍ തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് വിനീത് തട്ടില്‍. ആട് 2 എന്ന ചിത്രത്തിലൂടെയാണ് വിനീത് തട്ടില്‍ മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്.   ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നടന്‍ അറസ്റ്റിലായി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊലപാതകക്കേസിലാണ് വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിനീതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അലക്സ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് വിനീത് തട്ടിലിനെതിരെയുള്ള കേസ്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ അലക്‌സ് വിനീതിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാള്‍ കൊണ്ട് വിനീത് തട്ടില്‍ അലക്‌സിനെ വെട്ടിയത്. ആക്രമണത്തില്‍ അലക്‌സിന്റെ കൈക്കാണ് പരുക്കേറ്റത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് അദ്ദേഹം. വിനീത് വെട്ടിപ്പരിക്കേല്പിച്ച അലക്സ് ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. പണം കൊടുക്കല്‍ വാങ്ങലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകശ്രമം സംഭവിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആട് എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സൈജു കുറുപ്പ് കൈപ്പഴ കുഞ്ഞപ്പന്റെ കാര്യം പരാമര്‍ശിക്കുന്നത് മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ആട് ആദ്യ ഭാഗത്തില്‍ തന്നെ കൈപ്പഴ കുഞ്ഞപ്പന്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ആട് രണ്ടാം ഭാഗത്തില്‍ കൈപ്പഴ കുഞ്ഞപ്പനെ സിനിമയില്‍ കാണിക്കാന്‍ സംവിധായകന്‍ തയ്യാറായത്.
 

Read more topics: # actor vineeth arrested
actor vineeth arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES