പതിനെട്ടാം പടി എന്ന സിനിമയില്‍ ഏയ്ഞ്ചല്‍ എന്ന കഥാപാത്രമായി എത്തിയ താരമാണ് മംഗളുരു സ്വദേശിയായ വഫ ഖദീജ റഹ്‌മാന്‍. ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയില്‍ വഫ എന്ന പേരില്‍ തന്നെ താരം അഭിനയിക്കുകയുണ്ടായി. ഇന്‍സ്റ്റയില്‍ സജീവമായ വഫ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താന്‍ ഒരു അഭിഭാഷകയായി എന്റോള്‍ ചെയ്ത വിവരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ്.ഈ ദിവസത്തിനായി താന്‍ ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കല്‍പിച്ചിരുന്നില്ല' വക്കീല്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വഫ കുറിച്ചു. ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ എന്റോള്‍മെന്റ് ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു
തിരുവനന്തപുരത്തെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് വഫ ,എല്‍എല്‍ബി ബിരുദം നേടിയിരിക്കുന്നത്. ദക്ഷിണ കര്‍ണ്ണാടകയിലെ ബ്യാരി വിഭാഗത്തില്‍പെട്ട വഫ, അബ്ദുള്‍ ഖാദര്‍, ഷാഹിദ ദമ്പതികളുടെ മകളാണ്. ബ്യാരി സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി. അബ്ദുള്‍ റഹ്‌മാന്റെ പേരക്കുട്ടി കൂടിയാണ് താരം
ആദ്യ ചിത്രം തന്നെ മമ്മൂട്ടിയോടൊപ്പം അഭിനിക്കാന്‍ ഭാഗ്യം ലഭിച്ച വഫയ്ക്ക് രണ്ടാം ചിത്രം മകന്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പവും അഭിനയിക്കാനായി. പതിനെട്ടാം പടിയില്‍ ഏയ്ഞ്ചല്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് വരനെ ആവശ്യമുണ്ട് സിനിമയില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പ്രണയിനിയായി വഫ എത്തിയത്. സിനിമയും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാനാണ് താനിഷ്ടപ്പെടുന്നതെന്ന് അടുത്തിടെ താരം ഒരു അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരത്തിന് അറുപതിനായിരത്തോളം ഫോളോവേഴ്സുണ്ട്