നീര്‍മാതളം പൂത്തകാലം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. നവാഗതനായ അമല്‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യുവതിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒബ്സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റിയന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനസ് നസീര്‍ ഖാനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിപിന്‍ രാജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.