Latest News

കണ്ണാടിക്ക് മുമ്പിൽ മണിക്കൂറുകളോളം ചിലവിട്ടിട്ടുണ്ട്; ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തുപോയെ സമയമുണ്ടായി; 20 കിലോ ശരീരഭാരം കുറച്ചതിനെക്കുറിച്ച് കീർത്തിയുടെ സഹോദരി രേവതിയുടെ കുറിപ്പ്

Malayalilife
topbanner
 കണ്ണാടിക്ക് മുമ്പിൽ മണിക്കൂറുകളോളം ചിലവിട്ടിട്ടുണ്ട്; ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തുപോയെ സമയമുണ്ടായി; 20 കിലോ ശരീരഭാരം കുറച്ചതിനെക്കുറിച്ച് കീർത്തിയുടെ സഹോദരി രേവതിയുടെ കുറിപ്പ്

ലയാള സിനിമയുടെ പ്രിയ താരകുടുംബമാണ് നിർമ്മാതാവ് ജി സുരേഷ് കുമാറിൻറേയും നടി മേനകയുടേയും. ഇരുവരുടെയും ഇളയമകൾ കീർത്തി സുരേഷ് അഭിനയ മേഖലയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ നടി കീർത്തി സുരേഷിൻറെ സഹോദരിയുമായ രേവതി സുരേഷ് പങ്കുെവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രേവതി തന്റെ  കുറിപ്പിൽ ശരീരഭാരം കൂടിയതിനാൽ ഏറ്റ അപമാനത്തെക്കുറിച്ചും 20 കിലോ കുറഞ്ഞതിനെക്കുറിച്ചുമാണ് പറയുന്നത്. 

കുറിപ്പിങ്ങനെ, 

ഇങ്ങനെയാണ് ഞാനെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അമ്മയേയും സഹോദരിയേയും പോലെ കാണാൻ അത്ര ഭംഗിയുള്ളയാളല്ലെന്നും സാധാരണക്കാരെപ്പോലെ അല്ല ഞാനെന്നുംഎന്തോ കുഴപ്പം ഉണ്ടെന്നും ചിലപ്പോഴൊക്കെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തു വന്നപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിക്കുകയുണ്ടായി. ചിലർ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുകളൊക്കെ പറഞ്ഞു തരുമായിരുന്നു. ആരും എൻറെ ലുക്കിനെക്കുറിച്ച് ജഡ്ജ് ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. കണ്ണാടിക്ക് മുമ്പിൽ മണിക്കൂറുകളോളം ചിലവിട്ടിട്ടുണ്ട്. ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തുപോയെ സമയമുണ്ടായി. .ജോലി തിരക്കിലും മറ്റ് ഉത്തരവാദിത്തങ്ങളിലും മുഴുകിപ്പോയി.

സഹോദരി കീർത്തി എനിക്കെതിരെയുള്ള ചില പരിഹാസങ്ങളിൽനിന്നും എന്നെ സംരക്ഷിക്കുമായിരുന്നു. ഞാൻ അവളേക്കാളും സുന്ദരിയെന്ന് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ടെന്ന് ഇടയ്ക്ക് എന്നോടു പറയും, അവളുടെ തമാശ കേട്ട് ഞാൻ ചിരിക്കും. അമ്മയും ഭർത്താവും എന്നിൽ ആത്മവിശ്വാസം വളർത്താൻ ഇത്തരത്തിൽ പറയും.എൻറെ യോഗ ഗുരുവായ താര സുദർശനാണ് എന്നിൽ ഏറെ ആത്മവിശ്വാസമുണ്ടാക്കിയത്. ഉള്ളിലെ ശക്തി എന്തെന്ന് എനിക്ക് അവർ കാണിച്ചു തന്നു, സുന്ദരിയാണ് ഞാനെന്ന് അവർ എന്നെ വിശ്വസിപ്പിച്ചു. അങ്ങനെ ഒടുവിൽ ഞാൻ 20 ലധികം കിലോ ശരീരഭാരം കുറച്ചു, ഇതിന് മുഴുവൻ ക്രൈഡിറ്റും യോഗ ഗുരുവുമായ താര സുദർശന് സമർപ്പിക്കുകയാണ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

Actress Keerthi suresh sister revathy note goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES