യോഗി ഓബ്‌സ് നിങ്ങള്‍ തുപ്പുന്ന വിഷം ഇല്ലെങ്കില്‍ ഈ ലോകം എത്ര നല്ലതാണ്”: പാര്‍വതി തിരുവോത്ത്

Malayalilife
topbanner
 യോഗി ഓബ്‌സ് നിങ്ങള്‍ തുപ്പുന്ന വിഷം ഇല്ലെങ്കില്‍ ഈ ലോകം എത്ര നല്ലതാണ്”: പാര്‍വതി തിരുവോത്ത്

സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ  ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തുന്ന ട്വിറ്റര്‍ ഉപയോക്താവിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. പാര്‍വതിയുടെ ട്വീറ്റ് യോഗി ഓബ്‌സ് എന്ന അക്കൗണ്ടിനെതിരെയാണ്.

 യോഗി ഓബ്‌സ് എന്നയാളുടെ ട്വീറ്റില്‍ നന്നായി പെരുമാറാന്‍ സ്ത്രീകളെ താന്‍ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്ക് താന്‍ പരിശീലനം നല്‍കുമെന്നാണ് പറയുന്നത്.അതോടൊപ്പം ഒരു യൂട്യൂബ് ചാനലിന്റെ ലിങ്കും പങ്കുവച്ചിട്ടുണ്ട്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടുമാത്രമാണ്. പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകില്ല. സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നും  യോഗി പറഞ്ഞു.

എന്നാൽ പാർവതി  ഇയാളുടെ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടാണ് പുതിയ ട്വീറ്റ്. ”ഇയാളെ ബ്ലോക്ക് ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യാര്‍ഥിക്കുന്നു. യോഗി ഓബ്‌സ്, നിങ്ങള്‍ തുപ്പുന്ന വിഷം ഇല്ലെങ്കില്‍ ഈ ലോകം എത്ര നല്ലതാണ്” എന്ന് പാര്‍വതി കുറിച്ചു. 

Parvathy react a tweet in social media

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES