Latest News

അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയോട് പറഞ്ഞു; ഡാഡിയെ ബോധ്യപ്പെടുത്തി വരുമ്പോഴാണ് കാര്യങ്ങൾ എല്ലാം തന്നെ കൈവിട്ട് പോയിരുന്നു; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തി പേളി മാണി

Malayalilife
topbanner
 അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയോട് പറഞ്ഞു; ഡാഡിയെ ബോധ്യപ്പെടുത്തി വരുമ്പോഴാണ് കാര്യങ്ങൾ എല്ലാം തന്നെ കൈവിട്ട് പോയിരുന്നു; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തി  പേളി മാണി

മലയാളി പ്രേക്ഷക മനസ്സിൽ അവതരണം കൊണ്ടും അഭിനയം കൊണ്ടും കയറിക്കൂടിയ താരമാണ് പേളി മാണി. ചുരുങ്ങിയ കാലം കൊണ്ട് പേളി  ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ കല്യാണത്തിന് മുമ്പുണ്ടായിരുന്ന ഒരു ആഗ്രഹം തുറന്ന് പറയുകയാണ്  പേളി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് പേളി  ഇക്കാര്യം  വെളിപ്പെടുത്തുന്നത്.

ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാൻ. അത് കഴിഞ്ഞപ്പോൾ എനിക്കൊരു കൊച്ചിനെ സ്വന്തമായി വേണമെന്ന് തോന്നിയത്. അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കൾക്ക് മക്കളുണ്ടായി. അവരൊക്കെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് വിവാഹവും ഭർത്താവും വേണ്ടായിരുന്നു.

അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയുടെ മുന്നിൽ വാശി പിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നിൽ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിക്കുന്നത്. അവിടെ ചെന്നപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ മാറുകയായിരുന്നു. ശ്രീനിയെ കണ്ടപ്പോൾ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ട്.

കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാൻ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാൽ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെർഫെക്ട്. 

ഒരാൾ കൂടുതൽ സംസാരിക്കുമ്പോൾ ഇപ്പുറത്തുള്ളയാൾ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാൻ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാൽ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല എന്നും താരം തുറന്ന് പറയുന്നു.

Pearly Mani has revealed a wish she had before the wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES