Latest News

കല്യാണത്തിന് പിന്നാലെ എടുത്ത ചിത്രം; സാരിയില്‍ സുന്ദരിയായി സുപ്രിയ പൃഥ്വിരാജ്; ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോ എന്ന് ആരാധകന്റെ കമന്റ്; മറുപടി നൽകി താരപത്നി

Malayalilife
topbanner
കല്യാണത്തിന് പിന്നാലെ എടുത്ത ചിത്രം; സാരിയില്‍ സുന്ദരിയായി സുപ്രിയ പൃഥ്വിരാജ്; ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോ എന്ന് ആരാധകന്റെ  കമന്റ്; മറുപടി നൽകി താരപത്നി

ലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്‍ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും പൃഥ്വിരാജിന്റെ നട്ടെല്ല് ഭാര്യ സുപ്രിയയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് സുപ്രിയ. ഇപ്പോള്‍ സുപ്രിയയുടെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് സുപ്രിയ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

നടനായിരുന്നപ്പോഴും സംവിധാന കുപ്പായം അണിഞ്ഞപ്പോഴും നിര്‍മ്മാതാവായി മാറിയപ്പോഴും പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയത് സുപ്രിയ തന്നെയാണ്. തന്റെയും പൃഥ്വിയുടെയും മകള്‍ ആലിയുടെയും വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ലൂസിഫര്‍ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലെങ്കിലും സുപ്രിയ എല്ലാം വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്. ജോര്‍ദാനില്‍ നിന്നുമുള്ള ഭര്‍ത്താവിന്റെ വിശേഷങ്ങളും സുപ്രിയ പങ്കുവച്ചിരുന്നു.

അടുത്തിടെയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പെയിഡ് ക്വാറന്റൈനീല്‍ കഴിഞ്ഞ താരം കഴിഞ്ഞ ദിവസമാണ് വീടിനടുത്തുളള മറ്റൊരിടത്തേക്ക് മാറിയത്. തോപ്പുംപടിയില്‍ സ്വന്തം ഫ്ളാറ്റിനടുത്തുളള മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനീനില്‍ കഴിയുന്നത്.

ഇതിനിടെ തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും താരം അറിയിച്ചിരുന്നു. പൃഥ്വി വീട്ടിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും അല്ലിയും. ഇതിനിടയിലാണ് സുപ്രിയ തങ്ങളുടെ ഒരു ചിത്രം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴുളളതാണ് ഇതെന്നും സുപ്രിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരുന്നു. അതിലൊരും കമന്റും അതിന് സുപ്രിയ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്നായിരുന്നു പൃഥ്വിയെയും സുപ്രിയയെയും ടാഗ് ചെയ്തുകൊണ്ട് ആരാധകന്‍ കുറിച്ചത്.

ഇതിന് മറുപടിയായി ഞാന്‍ തന്നാല്‍ മതിയോ എന്നായിരുന്നു സുപ്രിയ കുറിച്ചത്. ഇക്കഴിഞ്ഞ മെയ് 22നായിരുന്നു പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. ജോര്‍ദ്ദാനിലെ രണ്ടര മാസത്തെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. രണ്ട് പേരുടെയും ഡ്രീം പ്രോജക്ട് കൂടിയാണ് സിനിമ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on


 

Picture taken after the wedding Supriya Prithviraj

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES