Latest News

കൊറോണ കാലത്ത് വീഡിയോ കോളിലൂടെ സൗഹൃദം വീണ്ടും പുതുക്കി ക്ലാസ്‌മേറ്റ്‌സ് ടീം; ചിത്രം പങ്കുവച്ച് നടൻ ഇന്ദ്രജിത്ത്

Malayalilife
topbanner
കൊറോണ കാലത്ത്  വീഡിയോ കോളിലൂടെ സൗഹൃദം വീണ്ടും പുതുക്കി ക്ലാസ്‌മേറ്റ്‌സ് ടീം; ചിത്രം പങ്കുവച്ച്  നടൻ ഇന്ദ്രജിത്ത്

കൊറോണ വൈറസ്  വ്യാപനം  നടക്കുന്ന പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ ചിത്രീകരണങ്ങൾ മാറ്റിവച്ചതോടെ താരങ്ങൾ എല്ലാം വീട്ടിൽ ജാഗ്രതയോടെ  തന്നെ ഇരിക്കുകയാണ്. രാജ്യം ആകമാനം ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ സമയത്ത് സൗഹൃദം വീണ്ടും പുതുക്കുകയാണ്  വീഡിയോ കോളിലൂടെ  പഴയ ക്ലാസ്‌മേറ്റ്‌സ് ടീം. അതേ സമയം ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാൽ പൃഥ്വിരാജ് സുകുമാരന്‍ ജോര്‍ദാനിലാണ് ഇപ്പോൾ ഉള്ളത്.

 വീഡിയോ കോളിലൂടെ സൗഹൃദം വീണ്ടും പുതുക്കിയത് ജോര്‍ദാനില്‍ നിന്ന് സുകുവും കൊച്ചിയില്‍ നിന്നും സതീശന്‍ കഞ്ഞിക്കുഴിയും പയസ്സും, ചെന്നൈയില്‍ നിന്നും മുരളിയുമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി  ഈ ക്ലാസ്‌മേറ്റ്‌സ് വീഡിയോ കോള്‍ പങ്കുവച്ചിരിക്കുന്നത് നടൻ  ഇന്ദ്രജിത്ത് ആണ്.  ഇന്ദ്രജിത്ത് ഈ പോസ്റ്റ് ആരാധകർക്കായി  സെല്‍ഫ് ഐസലോഷേന്‍ ദിവസങ്ങള്‍. ക്ലാസ്‌മേറ്റ്‌സ് വിഡിയോ കോണ്‍ഫറന്‍സ് കോളില്‍-എന്ന കുറിച്ചുകൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ചുവടെ നിരവധി രസകരമായ  കമന്റുകള്‍ ആണ് ആരാധകർ നൽകുന്നത്. ഈ ചത്രം . ജയസൂര്യയും  തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.

The Classmates team rekindled their friendship with a video call during Corona

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES