Latest News

നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല പഠിപ്പിച്ചത്;കമന്റുകള്‍ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടായിരുന്നു; ഇടയ്‌ക്കൊരു പാനിക് അറ്റാക് വന്നിരുന്നു; എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിച്ചത് അതോടെയാണ്; എസ്തര്‍ അനിലിന് പറയാനുള്ളത്

Malayalilife
 നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല പഠിപ്പിച്ചത്;കമന്റുകള്‍ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടായിരുന്നു; ഇടയ്‌ക്കൊരു പാനിക് അറ്റാക് വന്നിരുന്നു; എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിച്ചത് അതോടെയാണ്; എസ്തര്‍ അനിലിന് പറയാനുള്ളത്

ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. 
ദൃശ്യത്തില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് താരം.

തന്റെ കുടുംബം എല്ലാ കാര്യത്തിലും സപ്പോര്‍ട്ടീവാണെന്നാണ് നടി പറയുന്നത്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്. അവര്‍ ജീവിച്ചതും അങ്ങനെയല്ല. അത് കണ്ടാണ് ഞങ്ങള്‍ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂയെന്ന് അവരിപ്പോള്‍ വന്ന് പറയില്ല. ഞങ്ങള്‍ക്കത് ശീലമില്ല. അവര്‍ എനിക്കൊരു പ്രഷറും തന്നിട്ടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. കമന്റുകളൊക്കെ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

എനിക്ക് ഇടയ്ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്.ആദ്യമൊക്കെ കപ്പയും കഞ്ഞിയുമൊക്കെയായിരുന്നു ഇഷ്ട ഭക്ഷണം. പുറത്ത് നിന്നൊക്കെ കഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇഷ്ടങ്ങള്‍ മാറിയെന്നും നടി പറയുന്നു.

എനിക്കിപ്പോള്‍ 21 വയസായി, ഞാനിപ്പോള്‍ ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കി. അമ്മയുടെ കുക്കറി ഷോ ഷൂട്ട് ചെയ്യാനായിട്ട് അമൃത ടിവിയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരാണ് എന്നോട് ആങ്കറിംഗ് ചെയ്യാനിഷ്ടമുണ്ടോയെന്ന് ചോദിച്ചത്. കുട്ടികളുടെ പരിപാടിയാണെന്ന് പറഞ്ഞിരുന്നു.

8 വയസ് എങ്ങാനുമായിരുന്നു അന്ന്. അവര് പറയുന്നത് പോലെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായിരുന്നു. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നടി കൂട്ടിച്ചേര്‍ത്തു.

esther anil new video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES