Latest News

നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കുഴപ്പക്കാരനായി' കറങ്ങിയടിക്കാം;  രാമേശ്വരത്തെ കിങ് ഓഫ് കൊത്തയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ദുല്‍ഖര്‍

Malayalilife
 നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കുഴപ്പക്കാരനായി' കറങ്ങിയടിക്കാം;  രാമേശ്വരത്തെ കിങ് ഓഫ് കൊത്തയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. 'കിംഗ് ഓഫ് കൊത്ത'യുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.

നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം എന്നാണ് ദുല്‍ഖര്‍ രാമേശ്വരത്ത് നിന്നുള്ള ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

ആര്‍ ബല്‍കി സംവിധാനം ചെയ്ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

king of kotha location photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES