Latest News

കറുപ്പ് നിറത്തിലുള്ള സ്‌കിന്‍ ഫിറ്റ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസായി മീര ജാസ്മിന്‍;ഒരു മണല്‍ തരിയില്‍ ഒരു ലോകവും ഒരു കാട്ടുപൂവില്‍ ഒരു സ്വര്‍ഗ്ഗവും കാണാന്‍ എന്ന കുറിപ്പോടെ നടി പങ്ക് വച്ച ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
കറുപ്പ് നിറത്തിലുള്ള സ്‌കിന്‍ ഫിറ്റ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസായി മീര ജാസ്മിന്‍;ഒരു മണല്‍ തരിയില്‍ ഒരു ലോകവും ഒരു കാട്ടുപൂവില്‍ ഒരു സ്വര്‍ഗ്ഗവും കാണാന്‍ എന്ന കുറിപ്പോടെ നടി പങ്ക് വച്ച ചിത്രങ്ങള്‍ വൈറലാകുന്നു

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. കസ്തൂരിമാന്‍ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി,അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന മീര അടുത്തിടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു

ദുബായില്‍ ആണ് താരം ഇപ്പോള്‍ താമസം. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ മീര ജാസ്മിന്‍ ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.കറുത്ത ഡിസൈനര്‍ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന മീരയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങളായ നസ്രിയ, റിമ കല്ലിങ്കല്‍, മഞ്ജിമ എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

ബോളിവുഡ് നടിമാര്‍ പോലും തോറ്റുപോകുന്ന ലുക്കിലാണ് മീര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ ജന്‍ഗിയാനിയാണ് മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ' പത്ത് കല്‍പനകള്‍' എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് 'മകള്‍'.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

meera jasmine glamourous photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES