Latest News

നീണ്ട നാൾക്ക് ഒടുവിൽ നിവിനും ആസിഫും ഒരുമിക്കുന്ന ചിത്രം വരുന്നു; എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ

Malayalilife
topbanner
നീണ്ട നാൾക്ക് ഒടുവിൽ നിവിനും ആസിഫും ഒരുമിക്കുന്ന ചിത്രം വരുന്നു; എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ

ഫാഷന്‍ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് എബ്രിഡ് ഷൈന്‍. 2014ല്‍ പുറത്തിറങ്ങിയ 1983 ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളി നായകനായ ഈ ചിത്രം വന്‍ വിജയമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവാണ്   രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പൂമരം എന്ന ചിത്രമാണ് പിന്നീട് സംവിധാനം ചെയ്തത്. 

സെവൻസ്, ട്രാഫിക് എന്നീ രണ്ടു സിനിമകൾക്ക് ശേഷം ആസിഫ് അലി നിവിൻ പൊളി ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുതിയതായി വരുന്നത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണു നിവിൻ പോളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നത്. എബ്രിഡ് ഷൈനാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നില്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലാലും സിദ്ധിഖും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ ആരംഭിച്ചു. ജയ്‌പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈനിനൊപ്പം ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ് ബിജു മേനോന്‍. 

2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ ആസിഫ് അലി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലൂടെ കുറെയേറെ യുവതാരങ്ങൾ വന്നു. അതിലൊരാളാണ് നിവിൻ പോളി 

new movie malayalam abride shine nivin pauly asif ali

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES