ബിഗ്ബഡ്ജറ്റ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് പ്രാചി തെഹ്ലാന്‍. കായികരംഗത്തും സിനിമാരംഗത്തും വിജയത്തിന്റെ മേല്‍വിലാസങ്ങള്‍ മാത്രം കുറിച്ച പ്രാചി തെഹ്ലാന്‍ ഡല്‍്ഹിക്കാരിയാണ്. മാമാങ്കത്തിലെ മൂക്കുത്തി എന്ന പാട്ടും പ്രാചിയുമെല്ലാം പ്രേക്ഷകരുടെ മനസ്സിലിടം നേടിക്കഴിഞ്ഞു. അഭിനയരംഗത്ത് മാത്രമല്ല കായികരംഗത്തും താരം പുലിയാണ്. ബാസ്‌കറ്റ്‌ബോളിലും നെറ്റ്ബാളിലുമെല്ലാം നിരവധി വാരിക്കൂട്ടിയ സുന്ദരിയാണ് പ്രാചി. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്ലാന്‍.
ഉയരം കൊണ്ടും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് എത്തിയത്. ഓഗസ്റ്റ് ഏിനാണ് വിവാഹം.ദില്ലി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. 2012 മുതലുള്ള പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്. വിവാഹ നിശ്ചയവും വിവാഹവും ഒരേദിവസമായിരിക്കും. 50 പേര്‍ക്കാണ് ക്ഷണമുണ്ടാകുക. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുക. വിവാഹത്തിന് എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറും ഉണ്ടായിരിക്കും. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുട്ടിന്റെ ഇടവേളകളില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹത്തനുളള ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രാചി പങ്കുവച്ചിരുന്നു.ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുളള പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീട്ടിലെ ആഘോഷത്തിന്റെ വീഡിയോകളുമൊക്കെ പങ്കുവച്ചിരിക്കയാണ് പ്രാചി. വിവാഹ ചടങ്ങുകള്‍ക്കായി പ്രാചിയുടെ കുടുബത്തിലുളളവര്‍ നേരത്തെ എത്തിയിരുന്നു. കുടുംബത്തിലുളളവര്‍ക്കൊപ്പമുളള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ഡിവൈന്‍ മന്ത്ര ഫോട്ടോഗ്രാഫിയാണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തുമ്പോള്‍ പ്രാചിക്കു പ്രായം 17 മാത്രമായിരുന്നു.അഞ്ചടി 11 ഇഞ്ചാണ് പ്രാചിയുടെ ഉയരം. പ്രാചിയുടെ കണക്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയരമുള്ള നടി. സ്പോര്‍ട്ട്‌സിനൊപ്പം പഠനത്തിലും താരമാണ് ഉണ്ണിമായയായി എത്തിയ പ്രാചി. എംബിഎ കഴിഞ്ഞ് ആക്‌സഞ്ചറില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്നതിനിടെയാണ് സ്റ്റാര്‍ പ്ലസ് ചാനലിന്റെ ജനപ്രിയ പരമ്പരയായ 'ദി ഔര്‍ ഹമിലേക്ക്' ക്ഷണം ലഭിച്ചത്. ടിവി സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് മാമാങ്കത്തിലേയ്ക്കുളള ഓഡീഷന് വിളിക്കുന്നത്. ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടിവന്നെങ്കിലും ഉണ്ണിമായയായി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണ സിനിമയിലെത്തിയാല്‍ വിവാഹത്തിനും കുടുംബജീവിതത്തും സമയം കണ്ടെത്താത്ത നായികമായര്‍ക്ക് ഒരു തിരുത്താണ് പ്രാചി. 27ാം വയസ്സിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ താരം വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു. വിവാഹത്തിന് ഇന് മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോള്‍ താരത്തിന് ആശംസകളും നല്ലൊരു കുടുംബജീവിതത്തിനായി പ്രാര്‍ത്ഥനകളും അറിയിക്കുകയാണ് ആരാധകര്‍.