Latest News

മാള്‍ട്ടി ഒരു ചെറിയ സഞ്ചാരി; മുംബൈയിലെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ഭക്ഷണം എല്ലാം അവള്‍ക്കിഷ്ടമായി'മകളുടെ ആദ്യ ഇന്ത്യന്‍ യാത്രയെക്കുറിച്ച് പ്രിയങ്ക ചോപ്ര 

Malayalilife
 മാള്‍ട്ടി ഒരു ചെറിയ സഞ്ചാരി; മുംബൈയിലെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ഭക്ഷണം എല്ലാം അവള്‍ക്കിഷ്ടമായി'മകളുടെ ആദ്യ ഇന്ത്യന്‍ യാത്രയെക്കുറിച്ച് പ്രിയങ്ക ചോപ്ര 

ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഹോളിവുഡിലുമെല്ലാം ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. വിവാഹത്തിന് ശേഷം ബോളിവുഡില്‍ അത്ര സജീവമല്ല പ്രിയങ്ക. ഇപ്പോഴിത സിറ്റാഡല്‍ എന്ന വെബ് സീരിസിലൂടെ വീണ്ടും ബോളിവുഡില്‍ സജീവമാകാനൊരുങ്ങുകയാണ് പ്രിയങ്ക. സിറ്റാഡലിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും. സീരിസില്‍ ഒരു പ്രധാന വേഷത്തിലാണ് പ്രിയങ്കയെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം ഇന്ത്യയിലുമെത്തിയിരുന്നു.

മുംബൈയിലായിരുന്നു പ്രിയങ്കയും അണിയറപ്രവര്‍ത്തകരുമെത്തിയത്. പ്രൊമോഷന്റെ ഭാഗമായുള്ള പ്രിയങ്കയുടേയും മകള്‍ മാള്‍ട്ടിയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാള്‍ട്ടിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയായിരുന്നു ഇത്. മകളുടെ ഇന്ത്യ യാത്രയേക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്കയിപ്പോള്‍. ഇന്ത്യയില്‍ മാള്‍ട്ടി ആദ്യമായിട്ടായിരുന്നു അന്നെത്തിയത്. അവള്‍ക്ക് അത് ഒരുപാട് ഇഷ്ടമായി. കാഴ്ച്ചകള്‍, ശബ്ദങ്ങള്‍, ഭക്ഷണം അങ്ങനെയെല്ലാം അവള്‍ക്കിഷ്ടമായി. അവളുടെ മുത്തശിയുടേ വീട്ടിലേക്ക് പോയതും എന്റെ അമ്മയുടെ വീട് എല്ലാം അവള്‍ക്കിഷ്ടമായി- പ്രിയങ്ക പറഞ്ഞു.

മാള്‍ട്ടി ജനിച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രിയങ്ക മകളുടെ ചിത്രം ആരാധകരെ കാണിച്ചത്. മുംബൈയില്‍ നടന്ന പ്രൊമോഷനേക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. അത് വളരെ മധുരം നിറയുന്നതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വൈകാരികമായിരുന്നു. ഞാന്‍ റിച്ചാര്‍ഡിന്റെയും എന്റെ അമ്മയുടെയും അടുത്തായിരുന്നു ഇരുന്നത്, ഞങ്ങള്‍ക്ക് ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെ ഉണ്ടായിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ശരിക്കും വൈകാരികമായിരുന്നു. സിറ്റാഡല്‍ എന്റെ 22 വര്‍ഷത്തെ ബിസിനസിന്റെ ആകെത്തുകയാണ്.

ഞാന്‍ പഠിച്ചതും എനിക്കറിയാവുന്നതുമായ എല്ലാം ഇതിലുണ്ട്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ ആസ്വദിക്കുന്നതുപോലെ പ്രേക്ഷകരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്കയ്ക്കൊപ്പം റിച്ചാര്‍ഡ് മാഡനും സീരിസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലറായി എത്തുന്ന സീരിസില്‍ പ്രിയങ്ക ചോപ്ര നാദിയ സിന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. വരുണ്‍ ധവാന്‍, സമാന്ത എന്നിവരും സീരിസിലെത്തുന്നുണ്ട്.

priyanka chopra talks about daughter malti

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES