Latest News

200 കോടി ബജറ്റിലൊരുങ്ങുന്ന വിസ്മയം; ഉലകനായകൻ കമൽഹാസന്റെ ഇന്ത്യൻ 2 സിനിമയുടെ പ്രത്യേക പോസ്റ്റർ സ്വാതന്ത്ര്യദിനത്തിൽ പങ്കുവെച്ച് ഷങ്കർ; 1996ൽ ഇറങ്ങിയ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളും ക്ലിപ്പുകളും കമന്റ് പെരുമഴയാക്കി ആരാധകർ

Malayalilife
200 കോടി ബജറ്റിലൊരുങ്ങുന്ന വിസ്മയം; ഉലകനായകൻ കമൽഹാസന്റെ ഇന്ത്യൻ 2 സിനിമയുടെ പ്രത്യേക പോസ്റ്റർ സ്വാതന്ത്ര്യദിനത്തിൽ പങ്കുവെച്ച് ഷങ്കർ; 1996ൽ ഇറങ്ങിയ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളും ക്ലിപ്പുകളും കമന്റ് പെരുമഴയാക്കി ആരാധകർ

ലകനായകൻ കമൽഹാസനും സൂപ്പർസംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ പ്രത്യേക പോസ്റ്റർ പുറത്ത്. സ്വാതന്ത്ര്യ ദിനത്തിൽ തന്റെ ഔദ്യോഗിക ട്വിറ്റ് അക്കൗണ്ടിലാണ് ഷങ്കർ പോസ്റ്റർ പങ്കുവെച്ചത്. സിനിമയുടെ ഷൂട്ടിങ് ഇപ്പോഴും പുരോഗമിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 200 കോടിയാണ് സിനിമയുടെ ബജറ്റ്. തെന്നിന്ത്യൻ താരം കാജൾ അഗർവാളാണ് കമൽഹാസന്റെ നായികയായി എത്തുന്നത്. മാത്രമല്ല പ്രിയ ഭവാനിയും ഐശ്വര്യ രാജേഷും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.

രവി വർമ്മയാണ് ഛായാഗ്രഹണം. ഹോളിവുഡിലടക്കം വിസ്മയം സൃഷ്ടിച്ച പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി നിർവഹിക്കുന്നത്. 1996ലാണ് കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാണ് കമൽഹാസൻ.

 

pic.twitter.com/cMeJYxkMAa

— Shankar Shanmugham (@shankarshanmugh) August 15, 2019

 

രാഷ്ട്രീയത്തിൽ പൂർണമായും ശ്രദ്ധതിരിച്ചാൽ സിനിമ ഉപേക്ഷിക്കുമെന്ന് കമൽ ഒരിക്കൽ പറഞ്ഞിരുന്നു. പിന്നീട് അത് തിരുത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ 2 അദ്ദേഹത്തിന്റെ അവസാനചിത്രമാകുമോ എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിക്കുന്നതിനിടയിലാണ് 'തലൈവൻ ഇരിക്കിട്രാൻ' എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നത് . ഇന്ത്യൻ 2 വിന് ശേഷം ഈ ചിത്രം ആരംഭിക്കും.

Read more topics: # shanker tweets poster of indian 2
shanker tweets poster of indian 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES