തന്റെ മകന്റെ ആര്ട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ച ഇമെയിലും റിപ്ലൈ ബോസ്ക്സിൽ ഇട്ട് സിദ്ധാർഥ്; കമെന്റ് ശ്രദ്ധേയമായി

Malayalilife
topbanner
തന്റെ മകന്റെ ആര്ട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ച ഇമെയിലും റിപ്ലൈ ബോസ്ക്സിൽ ഇട്ട് സിദ്ധാർഥ്; കമെന്റ് ശ്രദ്ധേയമായി

മിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് സിദ്ധാർത്ഥ് സൂര്യനാരായണൻ. അഭിനയത്തിനു പുറമേ തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും അദ്ദേഹം സിനിമകളിൽ ഏർപ്പെട്ടിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  നടന്‍ എന്നത് പോലെ രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല സിദ്ധാര്‍ത്ഥ്. 

സോഷ്യൽ മീഡിയയിലൂടെ താരം എപ്പോഴും തന്റെ അഭിപ്രായം പറയാറുണ്ട്. തന്നെ വിമര്‍ശിച്ചയാള്‍ക്ക് സിദ്ധാര്‍ത്ഥ് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോൾ. ബിജെപി ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റി അംഗമായ കരുണ ഗോപാലിനാണ് സിദ്ധാര്‍ത്ഥ് മറുപടി നല്‍കിയിരിക്കുന്നത്. കുരണയായിരുന്നു സിദ്ധാര്‍ത്ഥിനെ പരിഹസിച്ച് ആദ്യം മുന്നോട്ട് വന്നത്. ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തിയാളായിരിക്കും. ഇയാള്‍ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളാണ് എഴുതുന്നത് എന്നായിരുന്നു കരുണയുടെ ട്വീറ്റ്. 2009ല്‍ ഐഎസ്ബിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഈ സ്ത്രീ മാസങ്ങളോളം എന്റെ പിന്നാലെ നടന്നിരുന്നു. അന്നും ഞാനൊരു പോസ്റ്റ് ഗ്രാജുവേറ്റായിരുന്നു. ഞാന്‍ എന്റെ മനസിലുള്ളത് പറഞ്ഞു. പക്ഷെ അവര്‍ തന്റെ ആത്മാഭിമാനവും ഓര്‍മ്മ ശക്തിയും യജമാനന് വിറ്റിരിക്കുകയാണ്. ഇപ്പോള്‍ മോദിയുടെ നുണകള്‍ പ്രചരിപ്പിക്കുകയും ഛര്‍ദ്ദിക്കുകയുമാണ് എന്നാണ് സിദ്ധാർഥ് ഇതിനു നൽകിയ മറുപടി. 

സ്‌കൂളിലെ ആരോ കൊണ്ടു വന്ന പാനലിസ്റ്റായിരുന്നു സിദ്ധാര്‍ത്ഥ് എന്നായിരുന്നു കുരണയുടെ മറുപടി. താന്‍ കൊണ്ടു വന്നവര്‍ രണ്ട് യുവനേതാക്കള്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു ന്യായീകരിച്ച് കരുണയും വന്നു. ഇതൊരു വെല്ലുവിളി പോലെ തന്നെ ഏറ്റെടുത്തു സിദ്ധാർഥ് കരുണ അയച്ച ഇമൈലുകളുടെ ചിത്രങ്ങൾ റിപ്ലൈ ആയി ഇട്ടു. ഇതോടൊപ്പം 2013 ല്‍ കരുണ അയച്ച മെയിലുമുണ്ടായിരുന്നു. തന്റെ മകന്റെ ആര്‍ട്ടി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനായി സിദ്ധാര്‍ത്ഥിനെ ക്ഷണിക്കുന്നതായിരുന്നു ഈ മെയില്‍. എല്ലാം കാണിച്ചതോടെ കരുണയുടെ ന്യായീകരങ്ങൾക്ക് വില ഇല്ലാതെയായി. ഇവിടെ ഇത് അവസാനിക്കുന്നു, സവര്‍ക്കര്‍ ഓ സവര്‍ക്കര്‍ എന്ന ട്വീറ്റിലൂടെയാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. ഒരു രസമുള്ള പോര് തന്നെയായിരിന്നു ഇത്. 

Read more topics: # sidharth ,# karuna ,# post ,# reply ,# email ,# viral
sidharth karuna post reply email viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES