Latest News

അയൽവാസിയായ പെൺകുട്ടിക്ക് തണലാകാൻ ഒരുങ്ങി നടി സാന്ദ്ര തോമസ്; താരത്തിന്റെ പുണ്യപ്രവൃത്തിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

Malayalilife
topbanner
 അയൽവാസിയായ പെൺകുട്ടിക്ക് തണലാകാൻ ഒരുങ്ങി നടി സാന്ദ്ര തോമസ്; താരത്തിന്റെ പുണ്യപ്രവൃത്തിക്ക് കൈയ്യടിച്ച്  സോഷ്യൽ മീഡിയ

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയായ നടിയും നിർമ്മാതാവും കൂടിയാണ് സാന്ദ്ര തോമസ്. ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം കൂടിയാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവിൻ്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അയൽവാസിയായ ഒരു പെൺകുട്ടിക്ക് സഹായമെത്തിച്ചു കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് സാന്ദ്ര.

നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് സാന്ദ്ര. മക്കളായ  'തങ്കക്കൊലുസി'ൻ്റെ വരവിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടായിട്ടുണ്ട് എന്ന് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട് സാന്ദ്ര. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ ഒരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ യൂട്യൂബ് ചാനലിലെ പുതിയ ലോകയുമായി ലൈവിലുടെ  എത്തിയിരിക്കുകയാണ് താരം. സൂപ്പർ നാച്ചുറൽ  ആണ് ലോഗോ ആയി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മക്കളുടെ പേരിൽ ലോഗോ ആരംഭിച്ചു കൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. മക്കളുടെ ലോകത്തിൽ ഒതുങ്ങേണ്ടതല്ല ഈയൊരു ധാരണ എന്നുള്ളത് കൊണ്ടാണ് എന്നും സാന്ദ്ര വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിയിലേക്ക് മടങ്ങുക  എന്നാണ് നമ്മൾ കുട്ടികളിലൂടെ എല്ലാം തന്നെ പറയാൻ ശ്രമിക്കുന്നതും.  ഐ ആം സൂപ്പർ നാച്ചുറൽ തങ്കക്കൊലുസ് കുകൂ പൗജോ  എന്നാണ് തന്റെ യൂട്യൂബ് ചാനലിന്റെ പേര് എന്നും നടി വെളിപ്പെടുകയാണ്.

രണ്ടാമതായി യു ട്യൂബിൽ നിന്ന് റവന്യു വരൻ ആരംഭിച്ചു എന്നാണ് സാന്ദ്ര  തന്റെ ചാനലിലൂടെ പറയുകയാണ്. യൂട്യൂബിലൂടെ കിട്ടുന്ന വരുമാനം സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായവർക്ക് കൈത്താങ്ങ് ആവനായിട്ടാണ് എന്നും സാന്ദ്ര  പറയുകയാണ്. ആദ്യത്തെ സൂപ്പർ നാച്ചുറൽ കിഡ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് വർഷയെയാണ്. വർഷക്ക് ഉപരി പഠനത്തിനായി വേണ്ടിയാണ്. ബി  എസ് എൻ പി എന്നാണ് കോഴ്‌സ് ആണ്. സാമ്പത്തികമായി വർഷയുടെ കുടുംബത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകുന്ന അവസ്ഥയാണ് വർഷയ്ക്ക് ഉള്ളത് എന്നും ഒരു ഒറ്റ മുറി വീട്ടിലാണ് വർഷവും കുടുംബവും കഴിയുന്നത് എന്നും  സാന്ദ്ര പറയുകയുമാണ്.

എന്നാൽ തന്റെ ജീവിതത്തിലേക്ക് സാന്ദ്ര ചേച്ചി വന്നത് വളരെ വലിയ ഭാഗ്യമാണ്.  ചേച്ചി ചെയ്തു തസഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്റെ ജീവിതത്തിലെ ആദ്യ സ്വപനം എന്ന് പറയുന്നത് വിദ്യാഭയസമാണ്. ഡിഗ്രിക്ക് പോകാനായിരുന്നു കുടുംബ സാഹചര്യം വച്ച് കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പഠിക്കാൻ പോകുന്ന കോഴ്‌സ്  ഒരിക്കൽ പോലും നടക്കുമെന്ന് കരുതിയിരുന്നില്ല എന്നും വർഷ ലൈവിക്കും  പറയുകയാണ്.

വർഷ തന്റെ അയൽവാസിയാണ്. വടക്കാഞ്ചേരിയിലാണ് വർഷയുടെ സ്ഥലം. ഇപ്പോൾ നിലമ്പൂരിൽ ഒരു മാസമായി തന്നോടോടപ്പം കഴിയുകയാണ് എന്നും സാന്ദ്ര ആരാധകരുടെ ചോദ്യത്തെ തുടർന്ന്  വെളിപ്പെടുത്തുകയാണ്. വർഷ സിനിമയിലേക്ക് വരുന്നതിനോട് താല്പര്യമില്ല എന്നും. സിനിമയിൽ പെൺകുട്ടികൾ നില്കുന്നതിനോട് യോജിപ്പില്ല. വലിയ ഒരു സ്രഗ്ഗ്ലീലങ് ഫീൽഡ് ആണ് ഇത്. എങ്ങനെയും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും. ഒരു സമാധാനവും ഉണ്ടാകില്ല.  പുറത്ത് നിന്ന് കാണുന്ന പോലെ ഉള്ള ഒരു മാജിക് വേൾഡ് അല്ല സിനിമ നടി തുറന്ന് പറയുകയാണ്.

Sandra thomas helping varsha for higher studies

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES