Latest News

പൊട്ടിച്ചിരിച്ചു വാവയെ എഴുന്നെപ്പിച്ചതിന് ചീത്തയും കേട്ടു; ടൊവിനോയുടെയും മകളുടെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
പൊട്ടിച്ചിരിച്ചു വാവയെ എഴുന്നെപ്പിച്ചതിന് ചീത്തയും കേട്ടു; ടൊവിനോയുടെയും മകളുടെയും  വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ  ഉറങ്ങി കിടന്ന മകനെ പൊട്ടിചിരിപ്പിച്ചു ഉണർത്തിയതിന് ചീത്ത കേട്ടു എന്ന് തുറന്ന് പറയുകയാണ് ടോവിനോ.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്.  എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ നാലുവയസ്സുകാരിയായ ഇസ മോൾക്കൊപ്പം പാട്ടുപാടികൊണ്ട് പൊട്ടിചിരിച്ചിരിക്കുകയും ആ ശബ്ദം കേട്ട് മകൻ  ടഹാൻ ഉണർന്നതിന് പൊതിരെ ചീത്ത കേട്ടു എന്ന് ഇൻസ്റാഗ്രാമിലൂടെ തുറന്ന് പറയുകയാണ്. പൊട്ടിച്ചിരിച്ചു വാവയെ എഴുന്നെപ്പിച്ചതിന് ചീത്തയും കേട്ടു എന്നാണ് പോസ്റ്റിനൊപ്പം   താരം കുറിച്ചിരിക്കുന്നതും. പോസ്റ്റിന് താഴെ കമൻ്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

അടുത്തിടെ നടന്ന മകന്റെ മാമോദിസ ചിത്രങ്ങളും വിശഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്.  എന്നാൽ പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും  ടൊവിനോ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Tovino thomas new instagram video goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES