മടിയിലിരുത്തിയതുകൊണ്ടാണോ ചേര്‍ത്തു നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട്; എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്; രണ്ട് വയസില്‍ അമ്മയ്‌ക്കൊപ്പം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ച് അഭയ ഹിരണ്‍മയി കുറിച്ചത്

Malayalilife
topbanner
 മടിയിലിരുത്തിയതുകൊണ്ടാണോ ചേര്‍ത്തു നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട്; എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്; രണ്ട് വയസില്‍ അമ്മയ്‌ക്കൊപ്പം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ച് അഭയ ഹിരണ്‍മയി കുറിച്ചത്

സംഗീത കുടുംബത്തില്‍ ജനിച്ച് പില്‍ക്കാലത്ത് അതേ വഴിയെ സഞ്ചരിക്കുകയായിരുന്നു അഭയ ഹിരണ്‍മയി. വളരെ കുറച്ച് പാട്ടുകളെ പാടിയിട്ടുളളൂ എങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ് അഭയ ഹിരണ്‍മയി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ച് പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മടിയിലിരുത്തിയാത്തതുകൊണ്ടാണോ ചേര്‍ത്തു നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട്. എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്. എന്റെ അച്ഛന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഒന്ന്. മദ്രാസില്‍ കലാക്ഷേത്രയില്‍ ആനിക്കുട്ടീടെ സ്‌കോളര്‍ഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നെ കൂട്ടീ അനുഗ്രഹം വാങ്ങാന്‍ പോയത്. സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നായിരുന്നു അഭയ ഹിരണ്‍മയി കുറിച്ചത്.

ലതികയെന്നാണ് പേരെങ്കിലും ആനിക്കുട്ടിയെന്നാണ് അമ്മയെ അച്ഛന്‍ വിളിച്ചിരുന്നതെന്ന് അഭയ പറഞ്ഞിരുന്നു. അടുത്തിടെ അഭയയ്‌ക്കൊപ്പമായി അമ്മയും ഒരു ഷോയില്‍ പങ്കെടുത്തിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം തന്നോട് പാടാന്‍ പറയുമായിരുന്നുവെന്ന് ലതിക പറഞ്ഞിരുന്നു. സംഗീത മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങളൊക്കെ നേടിയെങ്കിലും പിന്നീട് കുടുംബകാര്യങ്ങളുമായി അമ്മയുടെ സംഗീതം ഒതുങ്ങിപ്പോവുകയായിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.

 

abhaya hiranmayi recalls a precious moment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES