Latest News

തന്റെ പേരില്‍ നര്‍ത്തകിമാര്‍ക്ക് തൊഴില്‍ വാഗ്ദ്ധാനം നല്‍കി തട്ടിപ്പ്; പരാതിയുമായി നടന്‍ വിനീത്

Malayalilife
topbanner
 തന്റെ പേരില്‍ നര്‍ത്തകിമാര്‍ക്ക് തൊഴില്‍ വാഗ്ദ്ധാനം നല്‍കി തട്ടിപ്പ്; പരാതിയുമായി നടന്‍ വിനീത്

ടനായും നര്‍ത്തകനായും തിളങ്ങുന്ന താരമാണ് വിനീത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്ക്ക് ശബ്ദം നല്‍കിയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇട്യക്ക് തന്റെ പേരിലെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെ പറ്റി പറഞ്ഞ് താരം എത്തിയിരുന്നു. ഇപ്പോള്‍ തന്റെ പേര് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ചാണ് താരം പറയുന്നത്. തന്റെ പേര് ദുരുപയോഗം ചെയ്ത് നര്‍ത്തകിമാര്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയതെന്നാണ്് പരാതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവച്ചത്.

അമേരിക്കയില്‍ നിന്നുള്ള വ്യാജ നമ്പരില്‍ നിന്നാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിനീത് ഡിജിപിക്ക് പരാതി നല്‍കി. വിനീതിന്റെ ശബ്ദത്തില്‍ വാട്സ്ആപ്പ് കോള്‍ വന്നതായി അടുപ്പമുള്ളവര്‍ അദ്ദേഹത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംശയാസ്പദമായ കോണ്‍ടാക്ട്കളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്ന് വിനീത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read more topics: # actor vineeth,# files complaint
actor vineeth files complaint

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES