Latest News

എന്റെ താടി നരച്ചപ്പോള്‍... നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍... നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍.....; ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി;വിവാഹ വാര്‍ഷിക ദിനത്തില്‍ ദുല്‍ഖര്‍ പങ്ക് വച്ചത്

Malayalilife
topbanner
എന്റെ താടി നരച്ചപ്പോള്‍... നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍... നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍.....; ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി;വിവാഹ വാര്‍ഷിക ദിനത്തില്‍ ദുല്‍ഖര്‍ പങ്ക് വച്ചത്

ലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായകനായി മാറാന്‍ ദുല്‍ഖറിനായി. ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്ന് നില്‍ക്കുന്ന താരത്തിന്റെ വളര്‍ച്ചയില്‍ എന്നും തുണയായി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും പതിനൊന്നാം വിവാഹ വാര്‍ഷികം. 

പതിനൊന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ആശംസകളറിയിച്ച് വൈകിയ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തി. അമാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഹൃദ്യമായ കുറിപ്പ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. ഏറെ വൈകിപ്പോയ പോസ്റ്റെന്നാണ് ദുല്‍ഖര്‍ കുറിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

''പതിനൊന്ന് വര്‍ഷം! ഈ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോള്‍, നീ അമ്മയായപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ'' എന്ന് ദുല്‍ഖര്‍ എഴുതി.

2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. മറിയം അമീറാ സല്‍മാന്‍ ആണ് ഇരുവരുടേയും മകള്‍. 'കിംഗ് ഓഫ് കൊത്ത' ആണ് ദുല്‍ഖറിന്റെതായി വരാനിരിക്കുന്ന മലയാള ചിത്രം. തെലുങ്കില്‍ 'സീതാരാമം', ഹിന്ദിയില്‍ 'ഛുപ്' എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 

ഹനു രാഘവപുഡി സംവിധാനം ചെയ്ത സീതാരാമം ബഹുഭാഷാ ചിത്രമായാണെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഛുപ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍ ബാല്‍കിയാണ്.

 

dulquer salmaan wedding anniversary post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES