ആഫ്രിക്കയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം ഇന്ന് നാട്ടിലേക്ക്; ദിലീഷ് പോത്തനടക്കം 71 പേർക്ക് ഇനി ക്വാറന്റൈന്‍ കാലം

Malayalilife
topbanner
ആഫ്രിക്കയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം ഇന്ന് നാട്ടിലേക്ക്; ദിലീഷ് പോത്തനടക്കം 71 പേർക്ക് ഇനി ക്വാറന്റൈന്‍ കാലം

"ജിബൂട്ടി" എന്ന  സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ  ആഫ്രിക്കയിൽ  കുടുങ്ങിയ സിനിമാ സംഘം  വെള്ളിയാഴ്ച (ജൂൺ  5)വൈകിട്ട്  6 മണിയുടെ എയർ  ഇന്ത്യ  വിമാനത്തിൽ  നാട്ടിൽ തിരികെ എത്തും. "ജിബൂട്ടി" സംഘം വന്ന് ഇറങ്ങുന്നത് കൊച്ചി  നെടുമ്പാശ്ശേരിയിലാണ്. .നടൻ ദിലീഷ്  പോത്തനുൾപ്പെടെ  71 പേർ  അടങ്ങുന്ന സംഘമാണ് തിരികെ എത്തുക. പ്രത്യേകമായി  ചാർട്ട്  ചെയ്ത വിമാനത്തിലാകും ഇവർ മടങ്ങി എത്തുക.  കോവിഡ്  ലോക്ക് ഡൌൺ മൂലം ഏപ്രിൽ  18നു  ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും  കേരളത്തിലേക്കുള്ള  യാത്ര  നീളുകയായിരുന്നു. ഇന്ത്യൻ  എംബസ്സിയും ജിബൂട്ടി  ഗവേൺ മെന്റും  ചിത്രത്തിന്റെ നിർമാതാവായ  ജോബി .പി സാമും ഒത്ത് ചേർന്ന്  നടത്തിയ  ശക്തമായ  ഇടപെടലിലൂടെയാണ് തിരികെ നാട്ടിലേക്ക് ഉള്ള മടക്കം. സാംസ്കാരിക മേഖലയില്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും  കൈകോര്‍ക്കുന്ന ചിത്രം  കൂടിയാകും ഇത്.

 പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ  ജോബി.പി സാമും  ഭാര്യ മരിയ സ്വീറ്റി ജോബിയും  ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ  നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്  ജിബൂട്ടിയിൽ  തന്നെയാണ്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പ രയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് "ജിബൂട്ടി".

നായകൻ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,അഞ്ജലി  നായർ ,ആതിര രോഹിത് മഗ്ഗു,ബേബി  ആര്ടിസ്റ് ഒന്നര വയസുള്ള ജോർജും കുടുംബവും ,ഫൈറ്റ് മാസ്റ്റർ  റൺ രവിയും സംഘവും ,ചെന്നൈയിൽ  നിന്നുള്ള പ്രത്യേ ക   സംഘവും ഈ  71 പേരുടെ കൂടെയുണ്ട് .നിർമാതാവും നായികയും ,രോഹിതും ബോംബയിൽ ആണ് ഇറങ്ങുക .ബാക്കി എല്ലാവരും  ഗവേൺ മെന്റിന്റെ നിർദേശ പ്രകാരം ക്വറന്റീനിൽ കഴിയാൻ തയ്യാറായാണ്  എത്തുക .ചെന്നൈ സംഘങ്ങങ്ങൾ കേരളത്തിലും ചെന്നൈയിലുമായി രണ്ടു  വട്ടം ക്വറന്റീനിൽ കഴിയേണ്ടി വരും . 

ജിബൂട്ടിയിൽ നിന്നും  300 കിലോമീറ്റർ  അകലെയുള്ള തജൂറ  എന്ന ദ്വീപിലായിരുന്നു ഷൂട്ടിംഗ് .ഷൂട്ടിങ് തീർന്ന  സംഘങ്ങങ്ങൾ ജിബൂട്ടിയിലെത്തിയ ശേഷം  പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു  ലോക്ക്  ഡൌൺ  നാളുകളിൽ കഴിഞ്ഞത് .

 സംവിധായകൻ  സിനു  വിന്റെ  കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം നിർവഹിക്കുന്നു. ടി ഡി ശ്രീനിവാസ്‌  ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും   നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ . ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക്ദേവ് സംഗീതം പകരുന്നു,
 

jibouti film crew come back to home land

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES