Latest News

ബന്ധമെടുത്തിട്ടാണ് ഈ പെണ്ണ് വീട്ടീന്ന് മാറാത്തത്; എന്റെ ഓമന കുട്ടികളാണ് ഇവര്‍; നസ്രിയയും ഫഹദിനെയും ചേര്‍ത്ത്പിടിച്ച് മമ്മൂട്ടി പറഞ്ഞത്

Malayalilife
topbanner
ബന്ധമെടുത്തിട്ടാണ് ഈ പെണ്ണ് വീട്ടീന്ന് മാറാത്തത്;  എന്റെ ഓമന കുട്ടികളാണ് ഇവര്‍; നസ്രിയയും ഫഹദിനെയും ചേര്‍ത്ത്പിടിച്ച് മമ്മൂട്ടി പറഞ്ഞത്

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ദമ്പതികള്‍ ഒന്നിച്ച് എത്തിയ ട്രാന്‍സ് എന്ന ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നതിന് ഇടയിലാണ് കൊറോണ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോള്‍ ലോക്ഡൗണില്‍ ദമ്പതികള്‍ ഒന്നിച്ച് കൊച്ചിയിലെ ഫ്‌ളാറ്റിലാണ് സമയം ചിലവിടുന്നത്. നായ്ക്കുട്ടി ഓറിയോയും ഇവര്‍ക്കൊപ്പമുണ്ട്. സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ലാത്ത ഫഹദിന്റെ വിശേഷങ്ങള്‍ നസ്രിയ തന്റെ അക്കൗണ്ടിലൂടെയാണ് പങ്കുവയ്ക്കുന്നത്. അതേസമയം ഇപ്പോള്‍ സോഷ്യല്‍മീഡയിയയില്‍ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

കൈരളിയുടെ അവാര്‍ഡ് നൈറ്റ് അബുദാബിയില്‍ നടന്നപ്പോഴുള്ള വീഡിയോ ആണിത്. വേദിയില്‍ നസ്രിയയെയും ഫഹദിനെയും കുറിച്ച് വാചാലനാകുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. മമ്മൂട്ടിക്കൊപ്പം അവതാരക രഞ്ജിനി ഹരിദാസ്, ജോണ്‍ബ്രിട്ടാസ് എന്നിവരും നസ്രിയയും ഫഹദും വേദിയിലുണ്ടായിരുന്നു. ഫഹദിനെയും നസ്രിയയെയും കുറിച്ച് രണ്ടുവാക്ക് പറയാന്‍ രഞ്ജിനി മമ്മൂട്ടിയെ ക്ഷണിക്കുകയായിരുന്നു.

വികാരനിര്‍ഭരമായിട്ടാണ് മമ്മൂക്ക നസ്രിയയെയും ഫഹദിനെയും കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. നസ്രിയ എന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. ഫഹദിന് മോനോയിട്ട് അഭിനിക്കാവുന്നതേുള്ളു. പക്ഷേ അവന് അനിയനായി അഭിനയിക്കാനാണ് ഇഷ്ടം. ഫഹദിന്റെ ആദ്യ ചിത്രം കൈയെത്തും ദൂരത്തില്‍ ചെറിയ വേഷത്തില്‍ ഞാന്‍ എത്തിയിരുന്നു. അവന്റെ മൂന്നാമത്തെ ചിത്രത്തില്‍ ഞാന്‍ വലിയ വേഷത്തിലും അവന്‍ ചെറിയ വേഷത്തിലുമായിരുന്നു. പിന്നെ ഫഹദ് നായകനായി. ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ തുല്യവേഷത്തില്‍ ഞങ്ങളെത്തിയിരുന്നു. ഫഹദിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും അടുത്ത സൗഹൃദത്തിലാണ്. ഇപ്പോഴും ആലപ്പുഴ വഴി പോകുമ്പോള്‍ ഫാസിന്റെ വീട്ടില്‍ കയറും ഒരു ചായയോ ബ്രേക്ക്ഫാസ്റ്റോ കഴിക്കും. അടുത്ത ബന്ധമാണ് ഉള്ളത്. ആ ബന്ധമെടുത്തിട്ടാണ് പെണ്ണ് വീട്ടിന്ന് മാറാത്തത് എന്നും മമ്മൂട്ടി ചിരിയോടെ പറയുന്നു. മഹേഷിന്റെ പ്രതികാരം ഹിറ്റായപ്പോള്‍ നസ്രിയ വീട്ടില്‍ വരുന്ന സമയങ്ങളില്‍ മഹേഷില്ലേ എന്നാണ് താന്‍ ചോദിച്ചിരുന്നതെന്നും മമ്മൂട്ടി പറയുന്നു. എന്റെ ഓമനക്കുട്ടികളും സ്‌നേഹബഹുമാനമുള്ള പിള്ളേരാണെന്നും മമ്മൂക്ക കൂട്ടിച്ചേര്‍ത്തു. നമ്മുടെ മുന്നില്‍കിടന്ന് വളര്‍ന്ന കുട്ടികളാണ് ഇവരെന്ന് പറഞ്ഞ മമ്മൂട്ടി എല്ലാ വിജയങ്ങളും നേര്‍ന്നാണ് വാക്കുകള്‍ അവസാനിപ്പിച്ചത്.. നസ്രിയയും ദുല്ഖറിന്റെ ഭാര്യ അമാലും തമ്മില്‍ വളരെ അടുപ്പമാണ് ഉള്ളത്. പലവട്ടം പല പോസ്റ്റുകളിലൂടെയും പ്രേക്ഷകര്‍ക്ക് ഇത് വ്യക്തമായിട്ടുണ്ട്. അമ്മു എന്നാണ് അമാലിനെ നസ്രിയ വിളിക്കുന്നത്. ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് നച്ചുമാമി കൂടിയാണ് നസ്രിയ.

mammootty spoke about nazriya and fahad

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES