Latest News

ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മഞ്ജുവാര്യരെ ബഹുമാനിക്കുന്നത് ദിലീപേട്ടനെയും; മനസ്സ് തുറന്ന് നവ്യ നായര്‍

Malayalilife
topbanner
 ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മഞ്ജുവാര്യരെ ബഹുമാനിക്കുന്നത് ദിലീപേട്ടനെയും; മനസ്സ് തുറന്ന് നവ്യ നായര്‍

നൃത്തത്തിലൂടെയും അഭിനത്തിലൂടെയും ആരാധകരെ വിസ്മയിപ്പിക്കുന്ന നടിയാണ് നവ്യ നായര്‍. വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. ഇപ്പോള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട നായിക നടിയെക്കുറിച്ച് തുറന്നു പറയുകയാണ് താരം. 

അത് പോലെ താന്‍ ഏറ്റവും ബഹുമാനിക്കുന്ന സിനിമയിലെ മൂന്ന് വ്യക്തിത്വങ്ങളെക്കുറിച്ചും നവ്യ പറയുന്നു.ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു ചേച്ചി വരും മുന്‍പേ ഉര്‍വശി ചേച്ചിയായിരുന്നു എന്റെ ഫേവറൈറ്റ്. അത് പോലെ സിനിമയില്‍ ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളാണ് സിബി സാര്‍, ദിലീപേട്ടന്‍, വേണു അങ്കിള്‍, ഇവരുടെ കാല്‍ തൊട്ടു വണങ്ങിയിട്ടാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്.

 ഇവരെക്കുറിച്ച് പറയുമ്‌ബോള്‍ ഒരു സുഹൃത്ത് എന്ന് പോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. ഒരു നടിയെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, മോഹന്‍ലാലിനുമൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയതാണ്'. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ തന്റെ ഇഷ്ട നടി ആരാണെന്ന് മനസ്സ് തുറന്നത്.

Read more topics: # manju warrier,# about dileep and navya
manju warrier about dileep and navya

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES