എന്റെ ഡ്രീം പ്രൊജക്റ്റാണ്; എന്നോടൊപ്പം നിന്നവര്‍ സിനിമയുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം; മുകേഷ് മരകാറിൽ എത്തിയ കഥ പറഞ്ഞ് നടൻ

Malayalilife
topbanner
എന്റെ ഡ്രീം പ്രൊജക്റ്റാണ്; എന്നോടൊപ്പം നിന്നവര്‍ സിനിമയുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം; മുകേഷ് മരകാറിൽ എത്തിയ കഥ പറഞ്ഞ് നടൻ

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മരക്കാറിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് നടന്‍ മുകേഷാണ്. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് ഇപ്പോൾ മലയാളത്തിലെ നടൻ മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പണ്ടുമുതലേ പ്രിയദർശൻ സിനിമകളിലൂടെയാണ് മുകേഷ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയത്. 

കുഞ്ഞാലി മരക്കാറായി എത്തുന്നത് മോഹൻലാലും ആർച്ച അയി എത്തുന്നത് നടി കീർത്തി സുരേഷുമാണ്. കീർത്തിയുടെ അച്ഛൻ കഥാപാത്രമാണ് മുകേഷ് ചെയുന്ന പണിക്കർ എന്ന കഥാപാത്രം. ഇമോഷണൽ ആയ കഥാപാത്രമാണ് മുകേഷ് ചെയ്യുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പ്രിയന്‍ മുകേഷിനെ വിളിക്കുമ്പോള്‍ പറഞ്ഞത് ഇത്രയും കാലം വര്‍ക്ക് ചെയ്തപ്പോള്‍ തന്നോടൊപ്പം നിന്നവര്‍ തന്റെ ഒരു ഡ്രീം പ്രോജെക്ടിൽ ഭാഗമാകണം എന്നാണ് ആഗ്രഹം എന്നായിരുന്നു പറഞ്ഞത്. ഇങ്ങനെയാണ് മുകേഷ് അടക്കം പലരും ആ സിനിമയിൽ എത്തിയത്. മരക്കാറിനൊപ്പം ഒറ്റക്കൊമ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലും മുകേഷ് അഭിനയിക്കുന്നുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ പോസ്റ്റര്‍ ഈയ്യടുത്ത് വൈറലായി മാറിയിരുന്നു.

പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. 

mukesh marakkar movie malayalam character

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES