മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഗേളിയാണ് നദിയ മൊയ്തു. തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം എന്നാല്‍ ഗേളി എന്ന കഥാപാത്രമായിട്ടാണ് പ്രേക്ഷകര്‍കട മനസ്സില്‍ ഇന്നും നില്‍്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം ലോക്ഡൗണ്‍ കാലത്ത് തന്റെ പാചക പരീക്ഷണങ്ങളൊക്കെ പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോള്‍ തന്റെ മൂത്ത മകള്‍ക്ക് ജന്മദിനാശംസകള്‍ അറിയിക്കുകയാണ് നദിയ.
ആശംസകള്‍ നേര്‍ന്നുകൊണ്ടുളള താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'സന്തോഷ ജന്മദിനം സനം. നീ എത്ര അകലെയാണെന്നതോ അടുത്താണെന്നതോ പ്രധാനമല്ല, ഞങ്ങളുടെ സ്‌നേഹം എല്ലായ്പ്പോഴും നിനക്കൊപ്പമുണ്ടാകും,' നദിയ കുറിക്കുന്നു.
മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്‌ബോലേ മുംബൈയില്‍ സാമ്ബത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്.
'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെയാണ് നദിയ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങികൂടിയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. 'നീരാളി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.