ആ സ്വപ്‌നം സഫലമാകുന്നു; സിനിമ-സീരിയല്‍ താരം ശരണ്യ ശശിയുടെ വീട് ഇന്ന് ഗൃഹപ്രവേശം; എല്ലാവരുടേയും പ്രാര്‍ത്ഥനകളുടേയും അനുഗ്രഹങ്ങളുടെയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് താരം

Malayalilife
topbanner
ആ സ്വപ്‌നം സഫലമാകുന്നു; സിനിമ-സീരിയല്‍ താരം ശരണ്യ ശശിയുടെ വീട് ഇന്ന് ഗൃഹപ്രവേശം; എല്ലാവരുടേയും പ്രാര്‍ത്ഥനകളുടേയും  അനുഗ്രഹങ്ങളുടെയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് താരം

ലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോള്‍ ഭേദമായിക്കൊണ്ടിരിക്കയാണ്.
 മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാനും തുടങ്ങിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരുന്നു.

ഇപ്പോള്‍ നടിയില്‍ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നടിയുടെ വീടിന്റെ ഗൃഹപ്രവേശനമാണ്. ഓക്ടോബര്‍ 23 നാണ് വീടിന്റെ ഗൃഹപ്രവേശനം. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് നടിയുടെ പുതിയ വീട്. ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറയുന്നു. '' കലവറയില്ലാതെ എന്നില്‍ ചൊരിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ക്ക് സീമാതീതമായ നന്ദിയും കടപ്പാടുമുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനകളുടേയും അനഗ്രഹങ്ങളുടേയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തിരുവനന്തപുരം ചെമ്പഴന്തിയില്‍ ഒക്ടോബര്‍ 23 നാണ് ഗൃഹപ്രവേശനം. എല്ലാവരേയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു. പ്രാര്‍ത്ഥനയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് നടി ക്ഷണപത്രികയില്‍ പറയുന്നു ശരണ്യയുടെ ആപത്ത് ഘട്ടത്തില്‍ കൈതാങ്ങായി നടി സീമാ ജി നായര്‍ കൂടെ തന്നെയുണ്ടായിരുന്നു. വീട് നിര്‍മ്മാണത്തിനും നേതൃത്വം കൊടുത്തത് സീമയായിരുന്നു.

 കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു. രോഗബാധിതയായി കഷ്ട അനുഭവിക്കുന്ന കാലത്ത് ഈ കുടുംബത്തിനൊപ്പം നിന്നത്  നടി സീമാ ജി.നായരാണ്. സിനിമസീരിയല്‍സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട് . വീല്‍ച്ചെയറിലാണ് ശരണ്യയെ അമ്മ പീസ് വാലിയിലേക്ക് കൊണ്ടു വന്നത്. അവിടുത്തെ ചികിത്സയുടെ ഫലം കൊണ്ട് താരത്തിന് ഇപ്പോള്‍ നല്ല മാറ്റമുണ്ട്. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉളളതെന്നാണ് ശരണ്യ പറയു്‌നത്. സിനിമ-സീരിയല്‍ രംഗത്ത് നിരവധി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശരണ്യ ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Read more topics: # saranya sasi,# house warming
saranya sasi house warming

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES