ശ്വാസ തടസം ഉണ്ടായിരുന്നു; ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടിരുന്നു; സർജറിയുടെ കാരണം വെളിപ്പെടുത്തി താര കല്യാൺ

Malayalilife
topbanner
ശ്വാസ തടസം  ഉണ്ടായിരുന്നു;  ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടിരുന്നു; സർജറിയുടെ കാരണം വെളിപ്പെടുത്തി താര കല്യാൺ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് താരമാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.  അഭിനേത്രി എന്നതിലുപരി താരം ഒരു മികച്ച നർത്തകിയും അധ്യാപികയും കൂടിയാണ്. അടുത്തിടെയാണ് താരത്തിന് ഒരു സർജറി നടന്നതും. എന്നാൽ ഇപ്പോൾ സർജറി കഴിഞ്ഞ ശേഷം തനിക്ക് യഥാർഥത്തിൽ എത്തരത്തിലുള്ള അസുഖമായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താര കല്യാൺ. ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സർജറി വേണ്ടി വന്നതെന്നും താര പറഞ്ഞു. ശേഷം താര കല്യാണിനെ ചികിത്സിച്ച ഡോക്ടറും താരത്തിന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചു.


ശ്വാസ തടസം താരയ്ക്ക് ഉണ്ടായിരുന്നു. താരയുടെ ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടിരുന്നു. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു. സർജറിക്ക് ശേഷം താരയുടെ ശബ്ദം നേരെയായി. ശ്വാസം എടുക്കുന്നതിലെ പ്രശ്നങ്ങളും മാറി. ഇനി താരയ്ക്ക് കൊച്ചു മകൾ സുദർശനയെപ്പോലെ അലറാം.’ ‘ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വളരെ നന്നായി സംസാരിക്കാനും സാധിക്കും. ചില ബ്രീത്ത് എക്സൈസുകൾ ഇനി മുതൽ ചെയ്യേണ്ടി വരും

കുറച്ച് കാലത്തേക്ക് വിസിറ്റേഴ്സ് വേണ്ടെന്നും പുറത്തുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശമുണ്ടെന്നും അതിനാൽ തന്നെ ഇനി മുതൽ കുറച്ച് കാലത്തേക്ക് വീടിനുള്ളിൽ തന്നെ കഴിയുമെന്നും അപ്പോഴും വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാമെന്നും’ താര കല്യാൺ വ്യക്തമാക്കി. ശസ്ത്രക്രിയയുടെ പ്രൊസീജിയറിനെ കുറിച്ച് കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നുവെന്നും ഡോക്ടർമാരിലും ദൈവത്തിലും വിശ്വസിച്ച് ഓപ്പറേഷന് തയ്യാറാവുകയായിരുന്നുവെന്നും താര കല്യാൺ സർജറിക്ക് കയറും മുമ്പ് പറഞ്ഞിരുന്നു.

Read more topics: # thara kalyan words about surgery
thara kalyan words about surgery

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES