Latest News

പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം; പാർവതി നിങ്ങളൊരു അത്ഭുതമാണ്; യുവകഥാകൃത്ത് പി ജംഷാറിന്റെ കുറിപ്പ് വൈറൽ

Malayalilife
topbanner
പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം; പാർവതി നിങ്ങളൊരു അത്ഭുതമാണ്; യുവകഥാകൃത്ത് പി ജംഷാറിന്റെ  കുറിപ്പ് വൈറൽ

ലയാളി പ്രേക്ഷകർ  ഇരു കൈയും  നീട്ടി സ്വീകരിച്ച  താരമാണ്  നടി  പാർവതി തിരുവോത്ത്. 2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ്  എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ച താരം നിരവധി  ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. ലോകമെമ്പാടും കൊറോണ ഭീതിയിൽ കഴിയുമ്പോൾ കൊറോണ കാലം ആഘോഷമാക്കുകയാണ് മലയാളി പ്രേക്ഷകർ. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ പഴയ  സിനിമകൾ വീണ്ടും കണ്ട് ആസ്വദിക്കുകയും  റിവ്യൂകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ് . എന്നാൽ  ഇപ്പോൾ അത്തരത്തിൽ പാർവതിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത് . യുവകഥാകൃത്ത് പി ജംഷാർ ആണ് ഇപ്പോൾ താരത്തിന്റെ ഒരു ചിത്രത്തെ കുറിച്ച്   ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് . 

 പി ജംഷാറിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ 

കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് .

writer p jamshar fb post viral about parvathy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES