ചോളം പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

Malayalilife
topbanner
ചോളം പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. ചോളത്തിൽ ധാരാളമായി വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ അടങ്ങിയിട്ടുമുണ്ട്. ചോളം പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്നതാണ്. മലബന്ധം പോലുള്ള അസുഖങ്ങൾക്ക് ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മികച്ച ഒരു പരിഹാരമാർഗ്ഗമാണ്. എന്നാൽ ഇവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവുമാണ്. 

ചോളം കഴിക്കുന്നത്തിലൂടെ തടി കൂടാനും കാരണമാകും. കുഞ്ഞിന്റെ ഭാരം വർധിപ്പിക്കുന്നതിനായി  ഗർഭിണികൾ ചോളം കഴിക്കുന്നത് ഏറെ ഗുണകരമാണ്.  ചോളത്തിൽ കൂടുതലായി  കാര്‍ബോ ഹൈഡ്രേറ്റുകളും പ്രോട്ടീനും  ഉൾപ്പെട്ടിട്ടുണ്ട്. ധാരാളം അരിറ്റനോയിഡുകള്‍ ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റ കാഴ്ചശക്തിയ്ക്ക് സഹായകമാകുകയും ചെയ്യുന്നു.  ചോളം ചർമ്മ രോഗങ്ങളും ഒരു പ്രതിവിധി കൂടിയാണ്. ചോളം ഒരു  സൗന്ദര്യ വർധക വസ്തുക്കളിൽ അസംസ്കൃത വസ്തുവായും ഉപയോഗിച്ച് വരുന്നു. 

അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ എന്നിവടങ്ങിലാണ് ചോളം ഏറ്റവും അധികം കൃഷി ചെയ്യുന്നത്. ചോളം ഉപയോഗിച്ച് കൊണ്ടാണ് പോപ്കോൺ ഉണ്ടാകുന്നത്.  പോഷക ഗുണങ്ങൾ ഏറെ ഉള്ള  ധാന്യ വർഗങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ചോളം.

Read more topics: # Eat maize regularly
Eat maize regularly

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES