Latest News

ദഹനം സുഗമമാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ

Malayalilife
topbanner
ദഹനം സുഗമമാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബാർലി.  നിരവധി ഗുണങ്ങളാണ് ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കിട്ടുന്നതും.  ബാർലി വെള്ളമോ ബാർലി ചായയോ കുടിക്കാവുന്നതാണ്. ബാർലി ചായകുടിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കാൻ സാധിക്കുന്നു.

1. ദഹനത്തിന് ഉത്തമം: ഫൈബർ അഥവാ നാരുകൾ ബാർലി ചായയിൽ  അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയാനും അസിഡിറ്റി, വായുകോപം, വയർ വീക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് മനംപുരട്ടലിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

2. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു:  ആരോഗ്യകരമായ രക്തചംക്രമണം ബാർലി ചായ കുടിക്കുന്നത് വഴി  നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, അതുവഴി ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: വിറ്റാമിനുകളും ധാതുക്കളും കുറഞ്ഞ കലോറി ഉള്ള ബാർലി ചായയിൽ  ധാരാളമായി അടങ്ങിയിട്ടുണ്ട്, മാത്രമല്ല  ഇത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ തുടരുവാനും സഹായിക്കും. അതുകൊണ്ട് തന്നെ ഈ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

4. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു: ബാർലി ചായയിലെ അമിനോ ആസിഡുകൾ, മെലറ്റോണിൻ, ട്രിപ്റ്റോഫാൻ എന്നിവയുടെ സംയോജനം മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു.

5. കാൻസറിനെ തടയുന്നു: ബാർലി ചായയിൽ ഫൈബർ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചിലതരം അർബുദങ്ങളെ തടയാൻ സഹായിക്കുന്നു. 

6. വീക്കം കുറയ്ക്കുന്നു: വീക്കം, സന്ധി വേദന, സന്ധിവാതം എന്നിവയ്ക്ക് പരിഹാരം കാണാൻ കഴിയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ബാർലി ചായയിൽ അടങ്ങിയിരിക്കുന്നത്.

7. ജലദോഷവും പനിയും സുഖപ്പെടുത്തുന്നു: ജലദോഷം, പനി തുടങ്ങിവയുടെ ലക്ഷണങ്ങളെ നേരിടാൻ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കൊണ്ട് സമ്പന്നമായതിനാൽ,  ബാർലി ചായ മികച്ചതാണ്. കൂടാതെ, ഇത് നിങ്ങളുടെ തൊണ്ടവേദനയ്ക്ക് ശമനം നൽകുകയും ആസ്ത്മയിൽ നിന്ന് ആശ്വാസം പകരുകയും ചെയ്യും.

Read more topics: # barley for healthy body
barley for healthy body

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES