Latest News

ബി പി അഥവാ രക്തസമ്മർദം നിങ്ങളെ വല്ലാതെ അകറ്റുന്നുണ്ടെങ്കിൽ പരിഹാരം ഇതാ

Malayalilife
topbanner
ബി പി അഥവാ രക്തസമ്മർദം നിങ്ങളെ വല്ലാതെ അകറ്റുന്നുണ്ടെങ്കിൽ പരിഹാരം ഇതാ

ന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗമാണ് രക്തസമ്മർദം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇതില്‍ ഏതാണ്ട് 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ഇരിക്കുകയാണ് എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുള്ളൂ. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 34%ത്തോളം പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ. ജീവിതശൈലിയിലെ നിയന്ത്രണമില്ലായ്മ ക്ഷണിച്ചുവരുത്തുന്ന ഒരു രോഗമാണ് രക്തതിസമ്മര്‍ദം. 

ആദ്യം തന്നെ നല്ലപോലെ ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം കഴിക്കണം. ഇതുമൂലം ബി പി മാത്രമല്ല ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളും മാറും. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. റെഡ് മീറ്റ്, എണ്ണയിൽ വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ, പപ്പടം, ഉണക്കമത്സ്യം, ഉപ്പ് അധിമായുള്ള ആഹാരങ്ങൾ എന്നിവ സ്ഥിരമായി കഴിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവയും ഒഴിവാക്കാം. രക്താതിസമ്മർദം നിയന്ത്രിക്കാൻ പൊട്ടാസ്യം കൂൂടുതലടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, നാരങ്ങാവർഗത്തിൽ പെട്ട പഴങ്ങൾ, തക്കാളി, വാഴപ്പഴം, തണ്ണിമത്തൻ, അണ്ടിപരിപ്പുകൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസവും ഏഴ് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയ അലിസിൻ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുകയും ധമനികൾക്ക് അയവു നൽകുകയും ചെയ്യും.

ടെൻഷൻ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് ബി പി അഥവാ രക്ത സമ്മർദം. ജീവിതശൈലിയിലെ നിയന്ത്രണമില്ലായ്മ ക്ഷണിച്ചുവരുത്തുന്ന ഒരു രോഗമാണ് രക്തതിസമ്മര്‍ദം. രക്താതിസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനു കാര്യമായ പ്രസക്തിയുണ്ട്. ഒരു ദിവസത്തെ ഊർജത്തിന്റെയും പ്രോട്ടീന്റെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണം. 

vegetable breakfast blood pressure health

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES